Thursday , May   23, 2019
Thursday , May   23, 2019

രണ്ടാം ടെസ്റ്റിലും ദക്ഷിണാഫ്രിക്കക്ക് തകര്‍ച്ച

പോര്‍ട് എലിസബത്ത് - ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ദക്ഷിണാഫ്രിക്കക്ക് ബാറ്റിംഗ് തകര്‍ച്ച. പെയ്‌സ്ബൗളര്‍ വിശ്വ ഫെര്‍ണാണ്ടോയുടെയും (3-62)  മീഡിയംപെയ്‌സര്‍ കസുന്‍ രജിതയുടെയും (3-67) ഉജ്വല ബൗളിംഗിനു മുന്നില്‍ ദക്ഷിണാഫ്രിക്ക 222 ന് ഓളൗട്ടായി. ഹാശിം അംലയും തെംബ ബാവുമയും കേശവ് മഹാരാജും ഡീന്‍ ഒലിവിയറും അക്കൗണ്ട് തുറക്കാതെ മടങ്ങി. ഓപണര്‍ എയ്ദന്‍ മാര്‍ക്‌റമും (60) വിക്കറ്റ്കീപ്പര്‍ ക്വിന്റന്‍ ഡികോക്കുമാണ് (87 പന്തില്‍ 86) വന്‍ തകര്‍ച്ചയില്‍ നിന്ന് ആതിഥേയരെ കരകയറ്റിയത്. 
മറുപടിയായി 60 റണ്‍സെടുക്കുമ്പോഴേക്കും ശ്രീലങ്കക്ക് മൂന്നു വിക്കറ്റ് നഷ്ടപ്പെട്ടു. ആദ്യ ടെസ്റ്റ് നാടകീയമായി ശ്രീലങ്ക ജയിച്ചിരുന്നു. 

Latest News