Thursday , May   23, 2019
Thursday , May   23, 2019

ജയിന്‍ ഓംബുഡ്‌സ്മാന്‍, തോഡ്‌ഗെ സി.ഒ.എ അംഗം

ന്യൂദല്‍ഹി - റിട്ട. സുപ്രീം കോടതി ജഡ്ജി ഡി.കെ. ജയിനിനെ ബി.സി.സി.ഐയുടെ ഓംബുഡ്‌സ്മാനായും റിട്ട. ലെഫ്റ്റനന്റ് ജനറല്‍ രവി തോഡ്‌ഗെയെ സി.ഒ.എയിലെ മൂന്നാമത്തെ അംഗമായും സുപ്രീം കോടതിയെ നിയമിച്ചു. സി.ഒ.എയിലെ ഇപ്പോഴത്തെ അംഗങ്ങളായ വിനോദ് റായിയും ഡയാന എഡുല്‍ജിയും പരസ്യമായി വിഴുപ്പലക്കുന്നതില്‍ കോടതി അതൃപ്തി അറിയിച്ചു. 
ജസ്റ്റിസ് എ.പി ഷാ വിരമിച്ച ശേഷം ഓംബുഡ്‌സ്മാന്റെ പദവി ഒഴിഞ്ഞു കിടക്കുകയായിരുന്നു. ഇന്ത്യന്‍ കളിക്കാരായ ഹാര്‍ദിക് പാണ്ഡ്യയുടെയും കെ.എല്‍ രാഹുലിന്റെയും സ്ത്രീവിരുദ്ധ പരാമര്‍ശമാണ് ജയിനിന് ആദ്യം പരിഗണിക്കേണ്ടി വരിക. സി.ഒ.എയില്‍ നേരത്തെ നാലംഗങ്ങളുണ്ടായിരുന്നു. എന്നാല്‍ ചരിത്രകാരനും ക്രിക്കറ്റ് എഴുത്തുകാരനുമായ രാമചന്ദ്ര ഗുഹ ആദ്യം രാജി വെച്ചു. വൈകാതെ ഫിനാന്‍ഷ്യല്‍ എക്‌സിക്യൂട്ടിവ് വിക്രം ലിമായെയും സി.ഒ.എ വിട്ടു. സി.ഒ.എയില്‍ മൂന്നംഗങ്ങളെ കൂടി നിയമിക്കുമെന്ന് സുപ്രീം കോടതി നേരത്തെ പറഞ്ഞിരുന്നു. 

Latest News