Friday , March   22, 2019
Friday , March   22, 2019

കിരീടാവകാശിക്ക് പാക്കിസ്ഥാനിലെ പരമോന്നത ബഹുമതി

റിയാദ്-കിരീടാവകാശി മുഹമ്മദ് ബിൻ സൽമാർ രാജകുമാരന് പാക്കിസ്ഥാനിലെ പരമോന്നത സിവിൽ ബഹുമതിയായ നിഷാൻ എ പാക്കിസ്ഥാൻ സമ്മാനിച്ചു. പാക് പ്രസിഡന്റ് ആരിഫ് അലവിയാണ് കിരീടാവകാശിക്ക് നിഷാൻ എ പാക്കിസ്ഥാൻ ബഹുമതി സമ്മാനിച്ചത്. പ്രസിഡൻഷ്യൽ പാലസിലെത്തിയ കിരീടാവകാശിക്ക് ഔദ്യോഗിക സ്വീകരണമാണ് ലഭിച്ചത്. 
പാക് സായുധ സേനാ മേധാവി ജനറൽ ജാവേദ് ബജ്‌വയുമായുമായും ഇന്റലിജൻസ് ഏജൻസി മേധാവി ലെഫ്. ജനറൽ ആസിം മുനീറുമായും കിരിടാവകാശി ഇന്നലെ പ്രത്യേക ചർച്ച നടത്തി. പ്രതിരോധ മേഖലയിലെ സഹകരണത്തെ കുറിച്ചും മേഖലയിലെ പുതിയ സംഭവവികാസങ്ങളെ കുറിച്ചം പാക് സായുധ സേനാ മേധാവിയുമായും ഇന്റലിജൻസ് ഏജൻസി മേധാവിയുമായും നടത്തിയ കൂടിക്കാഴ്ചക്കിടെ കിരിടാവകാശി ചർച്ച ചെയ്തു.
അതിനിടെ, സൗദി ജയിലുകളിലുള്ള രണ്ടായിരത്തിലേറെ പാക് തടവുകാരെ ഉടൻ വിട്ടയക്കാൻ കിരിടാവകാശി ഉത്തരവിട്ടു. ആകെ 2,107 തടവുകാരെ വിട്ടയക്കാനാണ് കിരീടാവകാശി ഉത്തരവിട്ടതെന്നും കൂടുതൽ പാക് തടവുകാരെ വിട്ടയക്കുന്ന കാര്യം സൗദി അറേബ്യ പരിഗണിക്കുമെന്നും പാക് വിദേശ മന്ത്രി ഷാ മഹ്മൂദ് ഖുറേശി പറഞ്ഞു. പാക് പ്രധാനമന്ത്രി ഇംറാൻ ഖാന്റെ അപേക്ഷ മാനിച്ച് തടവുകാരെ വിട്ടയക്കുന്നതിന് ഉത്തരവിട്ട സൗദി കിരീടാവകാശിയോട് പാക് ജനത നന്ദി പറയുന്നതിനായി വിദേശ മന്ത്രി ട്വീറ്റ് ചെയ്തു. സൗദി ജയിലുകളിൽ മൂവായിരത്തോളം പാക് തടവുകാരുണ്ടെന്നാണ് കണക്ക്.

Latest News