Wednesday , March   20, 2019
Wednesday , March   20, 2019

ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് ലിവര്‍പൂള്‍-ബയേണ്‍

ലിവര്‍പൂള്‍ - യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിലെ ശ്രദ്ധേയമായ പ്രി ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ നിലവിലെ റണ്ണേഴ്‌സ്അപ് ലിവര്‍പൂള്‍ ഇന്ന് മുന്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്കിനെ സ്വാഗതം ചെയ്യും. ബാഴ്‌സലോണ ഫ്രാന്‍സില്‍ ലിയോണുമായി കളിക്കും. യുവന്റസും അത്‌ലറ്റിക്കൊ മഡ്രീഡും തമ്മിലുള്ള പോരാട്ടം നാളെയാണ്. 
ലിവര്‍പൂളും ബയേണും സ്വന്തം ആഭ്യന്തര ലീഗുകളില്‍ രണ്ടാം സ്ഥാനത്താണ്. പരിക്കേറ്റ ജെറോം ബൊയതെംഗ് ഇല്ലാതെയാണ് ബയേണ്‍ ടീം ഇംഗ്ലണ്ട് ടീമിലേക്ക് വിമാനം കയറിയത്. കിന്‍സ്‌ലി കൂമന് കളിക്കാനാവുമോയെന്ന് സംശയവുമാണ്. 
ലിയോണിന്റെ യുവ ടീമിനെതിരെ ബാഴ്‌സലോണക്ക് വിജയം എളുപ്പമാവില്ല. മാഞ്ചസ്റ്റര്‍ സിറ്റിയെ ഗ്രൂപ്പ് ഘട്ടത്തില്‍ തോല്‍പിക്കുകയും സമനിലയില്‍ തളക്കുകയും ചെയ്ത ടീമാണ് അവര്‍. പ്രതിഭാധനരായ യുവ താരങ്ങളുടെ നീണ്ട നിര ടീമിലുണ്ട്. 

Latest News