Sunday , May   26, 2019
Sunday , May   26, 2019

മാന്‍സി ഡബ്ള്‍, ചെന്നൈ കിരീടത്തിലേക്ക്

ഷില്ലോംഗ് - വാലറ്റക്കാരായ ഷില്ലോംഗ് ലജോംഗിനെ 4-2 ന് തോല്‍പിച്ച് ചെന്നൈ സിറ്റി എഫ്.സി ഐ-ലീഗ് ഫുട്‌ബോള്‍ കിരീടത്തിലേക്ക് ഒരു ചുവട് കൂടി അടുത്തു. പെഡ്രൊ മാന്‍സി രണ്ടു ഗോളടിച്ചു. ചെന്നൈക്ക് 17 കളികളില്‍ 37 പോയന്റായി. 16 കളികളില്‍ 32 പോയന്റുള്ള ഈസ്റ്റ് ബംഗാളിനും റിയല്‍ കശ്മീരിനും മേല്‍ അവര്‍ക്ക് അഞ്ച് പോയന്റ് ലീഡായി. 
സ്പാനിഷ് കളിക്കാരാണ് ചെന്നൈയുടെ നാലു ഗോളും സ്‌കോര്‍ ചെയ്തത്. ഏഴാം മിനിറ്റില്‍ സാന്ദ്രൊ റോഡ്രിഗസിലൂടെ ചെന്നൈ മുന്നിലെത്തിയെങ്കിലും 23 ാം മിനിറ്റില്‍ കിറ്റ്‌ബോക്‌ലാംഗ് പാലെയിലൂടെ ലജോംഗ് തിരിച്ചടിച്ചു. അവസാന 12 മിനിറ്റിലാണ് നാല് ഗോള്‍ പിറന്നത്. 78, 90 മിനിറ്റുകളില്‍ മാന്‍സിയും എണ്‍പത്തൊന്നാം മിനിറ്റില്‍ നെസ്റ്റര്‍ ഗോര്‍ഡിയോയും ചെന്നൈക്കു വേണ്ടി ലക്ഷ്യം കണ്ടു. സാമുവേല്‍ കിന്‍ഷി ലജോംഗിന്റെ രണ്ടാം ഗോളടിച്ചു. 
മാന്‍സിക്കും ചര്‍ച്ചില്‍ ബ്രദേഴ്‌സിന്റെ വിലിസ് പ്ലാസക്കും ലീഗില്‍ 18 ഗോള്‍ വീതമായി. 
 

Latest News