Wednesday , March   20, 2019
Wednesday , March   20, 2019

പാക്കിസ്ഥാന്‍ ഷൂട്ടര്‍മാര്‍ ഇന്ത്യയില്‍ മത്സരിക്കും

ന്യൂദല്‍ഹി/കറാച്ചി - ന്യൂദല്‍ഹിയില്‍ നടക്കുന്ന ലോകകപ്പ് ഷൂട്ടിംഗില്‍ പങ്കെടുക്കാന്‍ പാക്കിസ്ഥാന്‍ താരങ്ങള്‍ക്ക് ഇന്ത്യ വിസ അനുവദിച്ചു. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക് താരങ്ങളുടെ പങ്കാളിത്തം അനിശ്ചിതത്വത്തിലായിരുന്നു. ഇന്റര്‍നാഷനല്‍ ഷൂട്ടിംഗ് സ്‌പോര്‍ട്‌സ് ഫെഡറേഷന്റെ (ഐ.എസ്.എസ്.എഫ്) ടൂര്‍ണമെന്റായ ലോകകപ്പില്‍ 2020 ലെ ടോക്കിയൊ ഒളിംപിക്‌സിനുള്ള 16 ക്വാട്ട സ്ഥാനങ്ങള്‍ നിര്‍ണയിക്കപ്പെടും. വ്യാഴാഴ്ച ദല്‍ഹിയിലെ ഡോ. കര്‍ണി സിംഗ് റെയ്ഞ്ചിലാണ് ലോകകപ്പ് ആരംഭിക്കുക. 
ഇന്ത്യന്‍ ഹൈക്കമ്മീഷനും പാക്കിസ്ഥാന്‍ ഷൂട്ടിംഗ് ഫെഡറേഷനിനും വിസ കിട്ടിയ കാര്യം സ്ഥിരീകരിച്ചതായി നാഷനല്‍ റൈഫിള്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ സെക്രട്ടറി രാജീവ് ഭാട്ടിയ അറിയിച്ചു. ഇന്നലെ വൈകിട്ടോടെ വിസ കിട്ടിയില്ലെങ്കില്‍ ചാമ്പ്യന്‍ഷിപ്പിന് താരങ്ങളെ അയക്കില്ലെന്ന് പാക്കിസ്ഥാന്‍ വ്യക്തമാക്കിയിരുന്നു. റാപ്പിഡ് ഫയര്‍ വിഭാഗത്തില്‍ രണ്ട് പേരാണ് പാക്കിസ്ഥാനെ പ്രതിനിധീകരിക്കുക. ജി.എം. ബഷീറും ഖലീല്‍ അഹ്മദും. ഇവര്‍ക്ക് വെടിക്കോപ്പുകളുമായി യാത്ര ചെയ്യാനുള്ള അനുമതിയും ലഭിച്ചതായി പാക്കിസ്ഥാന്‍ ഷൂട്ടിംഗ് ഫെഡറേഷന്‍ വെളിപ്പെടുത്തി. 


 

Latest News