Thursday , May   23, 2019
Thursday , May   23, 2019

20-0 തോല്‍വി, ടീമിനെ പുറത്താക്കി

മിലാന്‍ -മറുപടിയില്ലാത്ത 20 ഗോളിന് തോറ്റ പ്രോ പിയാസന്‍സയെ ഇറ്റാലിയന്‍ ലീഗ് ഫുട്‌ബോളിന്റെ മൂന്നാം ഡിവിഷനില്‍ നിന്ന് പുറത്താക്കി. വെറും ഏഴ് കളിക്കാരുമായാണ് പിയാസന്‍സ കളിച്ചത്. ശമ്പളം ലഭിക്കാതിരുന്ന കളിക്കാര്‍ സമരത്തിലായതിനാലാണ് 11 പേരെ ഇറക്കാന്‍ സാധിക്കാതിരുന്നത്. അതിനു മുമ്പ് മൂന്നു കളികള്‍ ടീം അടിയറ വെച്ചിരുന്നു. നാലാമത്തേതും അടിയറ വെച്ചാല്‍ അവര്‍ പുറത്താവുമായിരുന്നു. അതിനാല്‍ ഏഴ് കുട്ടികളെ അവര്‍ കളത്തിലിറക്കുകയായിരുന്നു. എട്ടാമത്തെ കുട്ടി ഐഡന്റിറ്റി കാര്‍ഡ് മറന്നതിനാല്‍ ഒരു മണിക്കൂര്‍ വൈകിയാണ് എത്തിയത്. പകരക്കാരനായി ഇറങ്ങിയത് ഫിസിയൊ തെറാപ്പിസ്റ്റായിരുന്നു. കളിച്ച ഏറ്റവും തലമുതിര്‍ന്ന കളിക്കാരന്റെ പേരാണ് ടീം ഷീറ്റില്‍ കോച്ചായി രേഖപ്പെടുത്തിയത്. ഇത്തരം നാടകങ്ങള്‍ ഇനി അനുവദിക്കില്ലെന്ന് ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രഖ്യാപിച്ചു. 

Latest News