Wednesday , March   20, 2019
Wednesday , March   20, 2019

നാലാം തവണയും നോവക്കിന് ലോറസ്

മോണകൊ - ടെന്നിസ് ലോക ഒന്നാം നമ്പര്‍ നോവക് ജോകോവിച്ചും ജിംനാസ്റ്റ് സിമോണ്‍ ബൈല്‍സും പോയ വര്‍ഷത്തെ മികച്ച കായിക താരങ്ങള്‍ക്കുള്ള ലോറസ് സ്‌പോര്‍ട്‌സ് ബഹുമതി കരസ്ഥമാക്കി. നാലാം തവണയാണ് നോവക് ലോറസ് നേടുന്നത്. ഇതോടെ ഉസൈന്‍ ബോള്‍ടിന്റെ റെക്കോര്‍ഡിനൊപ്പമെത്തി. റോജര്‍ ഫെദരര്‍ അഞ്ചു തവണ ലോറസ് നേടിയിട്ടുണ്ട്. ലൂയിസ് ഹാമില്‍ടണ്‍, ലെബ്രോണ്‍ ജെയിംസ്, കീലിയന്‍ എംബാപ്പെ, ലൂക്ക മോദ്‌റിച്, എലിയുദ് കിപ്‌ചോഗെ എന്നിവരെയാണ് നോവക് മറികടന്നത്. 
ബൈല്‍സ് കഴിഞ്ഞ ലോക ആര്‍ടിസ്റ്റിക് ജിംനാസ്റ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടിയിരുന്നു. നാലു തവണ ഓള്‍ എറൗണ്ട് കിരീടം നേടുന്ന ആദ്യ വനിതയായി. 14 തവണ ലോക ചാമ്പ്യനായിട്ടുണ്ട്.
പോയ വര്‍ഷം ഏറ്റവും മികച്ച നേട്ടമുണ്ടാക്കിയ കായിക താരമായി ജപ്പാന്റെ ടെന്നിസ് താരം നൊവോമി ഒസാക്ക തെരഞ്ഞെടുക്കപ്പെട്ടു. ലോകകപ്പ് ജയിച്ച ഫ്രാന്‍സ് ഫുട്‌ബോള്‍ ടീമാണ് മികച്ച ടീം. സമഗ്രസംഭാവനക്കുള്ള ബഹുമതി മുന്‍ ആഴ്‌സനല്‍ കോച്ച് ആഴ്‌സന്‍ വെംഗര്‍ സ്വന്തമാക്കി. സ്പിരിറ്റ് ഓഫ് സ്‌പോര്‍ട്‌സ് ബഹുമതി അമേരിക്കന്‍ വനിതാ സ്‌കീയര്‍ ലിന്‍ഡ്‌സെ വോണിന് കിട്ടി.

Latest News