Sunday , May   26, 2019
Sunday , May   26, 2019

ചെമ്മാട് കൊടിഞ്ഞി സ്വദേശി അസീറിൽ നിര്യാതനായി 

അസീർ- മലപ്പുറം ചെമ്മാട് കൊടിഞ്ഞി സ്വദേശി കാരാംകുണ്ടിൽ മൊയ്തീൻകുട്ടി അസീറിൽ നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് ഖമീസ് മദനി ഹോസ്പിറ്റലിൽ രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. ഒമ്പത് വർഷമായി ഖമീസിൽ സാപ്റ്റ്‌കോ സ്റ്റാൻഡ് ഫിഷ് മാർക്കറ്റിൽ ജോലി ചെയ്തു വരികയായിരുന്നു.  അസുഖ വിവരമറിഞ്ഞ് നാട്ടിൽ നിന്നെത്തിയ ഭാര്യ സുലൈഖ, റിയാദിൽ ജോലി ചെയ്യുന്ന മരുമകൻ ഷൗക്കത്ത് എന്നിവർ മരണസമയത്ത് ഒപ്പമുണ്ടായിരുന്നു. മക്കൾ: സവാദ്, നിഷാദ്, ഷംന, തസ്‌നി. മരുമക്കൾ: ഷൗക്കത്ത്, കബീർ.പിതാവ്: അബ്ദുല്ല. മാതാവ്: ഫാത്തിമ. ഹംസ, ഖമീസ് മുഷൈത്തിൽ ജോലി ചെയ്യുന്ന ബീരാൻ, മജീദ് എന്നിവർ സഹോദരങ്ങളാണ്. നടപടികൾ പൂർത്തിയാക്കി മൃതദേഹം ഖമീസ് മുഷൈത്തിൽ ഖബറടക്കും. നിയമ സഹായത്തിനായി ഖമീസ് കെ.എം.സി.സി പ്രവർത്തകർ രംഗത്തുണ്ട്.  
 

Tags

Latest News