Wednesday , March   20, 2019
Wednesday , March   20, 2019

വിനീതിനെതിരെ സ്വരം കടുപ്പിച്ച് മഞ്ഞപ്പട

കൊച്ചി - ആരുടെയെങ്കിലും അഭിപ്രായം സി.കെ. വിനീത് തങ്ങളുടെ മേലെ കെട്ടിവെക്കരുതെന്ന് കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകക്കൂട്ടമായ മഞ്ഞപ്പട. മഞ്ഞപ്പടയുടെ പേരെടുത്ത് പറഞ്ഞ് വിനീത് പോലീസിനെ സമീപിച്ച പശ്ചാത്തലത്തിലാണ് അവരുടെ പ്രസ്താവന.
കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകരില്‍ നിന്ന് സോഷ്യല്‍ മീഡിയയിലൂടെ ആക്രമണമുണ്ടായതായി പോലീസില്‍ പരാതിപ്പെട്ട സി.കെ വിനീതിന്റെ നിലപാട് ഞെട്ടിച്ചതായി കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകക്കൂട്ടമായ മഞ്ഞപ്പട പറഞ്ഞു. കൊച്ചിയില്‍ നടന്ന ഐ.എസ്.എല്‍ മത്സരത്തില്‍ ചെന്നൈയനെ കേരളാ ബ്ലാസ്റ്റേഴ്‌സ് 3-0 ന് തകര്‍ത്തതിനു പിന്നാലെയാണ് പരാതി ഉയര്‍ന്നത്. ബ്ലാസ്റ്റേഴ്‌സ് വിട്ട് ഈയിടെയാണ് വിനീത് ചെന്നൈയനില്‍ ചേര്‍ന്നത്. പരാതിയെത്തുടര്‍ന്ന്
പോലീസ് മഞ്ഞപ്പടയുടെ എറണാകുളം വിംഗ് മേധാവി പ്രഭുവിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. മഞ്ഞപ്പടക്ക് ഓരോ ജില്ലയിലും അര ഡസനിലേറെ വാട്‌സ്ആപ് ഗ്രൂപ്പുകളുണ്ട്. 
മത്സരത്തില്‍ ഒരു ബോള്‍ ബോയിയോടുള്ള വിനീതിന്റെ പെരുമാറ്റത്തില്‍ രോഷം പ്രകടിപ്പിക്കുന്ന വീഡിയൊ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. സ്റ്റേഡിയത്തിലെ ബഹളത്തില്‍ ഒന്നും കേള്‍ക്കാതിരുന്ന കുട്ടിയോട് അല്‍പം ഉച്ചത്തില്‍ സംസാരിക്കുക മാത്രമേ താന്‍ ചെയ്തിട്ടുള്ളൂ എന്നാണ് വിനീതിന്റെ ഭാഷ്യം

Latest News