Thursday , May   23, 2019
Thursday , May   23, 2019

ജസ്റ്റിസ് കെമാൽ പാഷക്ക് 21 ന് ജിദ്ദയിൽ സ്വീകരണം

ജസ്റ്റിസ് കെമാൽ പാഷയെ ജിദ്ദ വിമാനത്താവളത്തിൽ പ്രവാസി മലയാളി ഫെഡറേഷൻ ഭാരവാഹികൾ സ്വീകരിക്കുന്നു.

ജിദ്ദ-ഹ്രസ്വ സന്ദർശനത്തിന് ജിദ്ദയിലെത്തിയ കേരള ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് കെമാൽ പാഷക്ക് പ്രവാസി മലയാളി ഫെഡറേഷൻ ജിദ്ദ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഈ മാസം 21 വ്യാഴാഴ്ച രാത്രി എട്ടിന് ജിദ്ദ അസീസിയ വില്ലേജ് റസ്റ്റോറന്റിൽ സ്വീകരണം നൽകും. ജിദ്ദ വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ പ്രസിഡന്റ് റാഫി പാങ്ങോട്, പ്രസിഡന്റ് അനിൽ നാരായണ, കോർഡിനേറ്റർ ഹിഫ്‌സുറഹ്മാൻ, കേരള കോർഡിനേറ്റർ ഉദയകുമാർ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.
 

Tags

Latest News