Thursday , May   23, 2019
Thursday , May   23, 2019

പാത്തു വെഡ്‌സ് ഫ്രീക്കനില്‍ നൂറിന്‍ ഷെരീഫ് നായിക

കൊച്ചി:ഒരു അഡാറ് ലവിനുശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പാത്തു വെഡ്‌സ് ഫ്രീക്കനില്‍ പുതുമുഖം അഫ്‌നാദാണ് നായകന്‍. നൂറിന്‍ ഷെരീഫാണ് നായിക. ഒരു അഡാറ് ലവിലൂടെ ഒമര്‍ പരിചയപ്പെടുത്തിയ നൂറിന്റെ രണ്ടാമത്തെ സിനിമയാണ് പാത്തു വെഡ് സ് ഫ്രീക്കന്‍.
ഒരു പ്രണയ കഥയാണ് സിനിമ പറയുന്നത്. കോഴിക്കോട്ടെ പാത്തുവിനെ കണ്ണൂരിലെ ഫ്രീക്കന്‍ പ്രണയിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. സിനിമയിലെ മറ്റ് അഭിനേതാക്കളെല്ലാം പുതുമുഖങ്ങളാണ്. ഇവരെ തിരഞ്ഞെടുക്കുന്നതിനായുള്ള വര്‍ക്ക്‌ഷോപ്പ് തൃശൂരില്‍ നടന്നു വരികയാണ്. ഹാപ്പി വെഡ്ഡിംഗ്, ചങ്ക്‌സ്, ഒരു അഡാറ് ലവ് എന്നിവയാണ് ഒമര്‍ ലുലുവിന്റെ സിനിമകള്‍.പതിവുപോലെ കളര്‍ഫുള്‍ എന്റര്‍ടെയ്‌നറായിരിക്കും പാത്തു വെഡ്‌സ് ഫ്രീക്കന്‍.
ഓഡിഷനിലൂടെയാണ് നായകനെ കണ്ടെത്തിയത്. അറുപതിനായിരത്തോളം പേരാണ് അപേക്ഷിച്ചത്. ഇവരില്‍നിന്നാണ് അഫ്‌നാദിനെ തിരഞ്ഞെടുത്തത്. കണ്ണൂര്‍ സ്വദേശിയാണ് അഫ്‌നാദ്. അഡാറ് ലവില്‍ നൂറിന്റെ അഭിനയം ഏറെ പ്രശംസ നേടിയിരുന്നു.
അഫ്‌നാദും നൂറിനും വര്‍ക്ക് ഷോപ്പില്‍ പങ്കെടുക്കുന്നുണ്ട്.ഏപ്രിലില്‍ ഷൂട്ടിംഗ് ആരംഭിക്കാനാണ് തീരുമാനം. പാത്തു വെഡ്‌സ് ഫ്രീക്കനുശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന സിനിമയാണ് പവര്‍ ബാന്‍ഡ്. ഈ സിനിമയില്‍ ബാബു ആന്റണിയാണ് നായകന്‍.

Latest News