Friday , March   22, 2019
Friday , March   22, 2019

ഇറാനി കപ്പ് വിദര്‍ഭ നിലനിര്‍ത്തി

നാഗ്പൂര്‍ - തുടര്‍ച്ചയായ രണ്ടാം വര്‍ഷവും രഞ്ജി ട്രോഫി-ഇറാനി കപ്പ് ഇരട്ടക്കിരീടം വിദര്‍ഭ സ്വന്തമാക്കി. അഞ്ചു വിക്കറ്റിന് റെസ്റ്റ് ഓഫ് ഇന്ത്യയെ തോല്‍പിച്ച് വിദര്‍ഭ ഇറാനി കപ്പ് നിലനിര്‍ത്തി. 
അഞ്ചാം ഫസ്റ്റ് ക്ലാസ് മത്സരം കളിക്കുന്ന ഇടങ്കൈയന്‍ അഥര്‍വ തയ്‌ദെയും പരിചയസമ്പന്നനായ ഗണേശ് സതീഷുമാണ് വിദര്‍ഭയെ പ്രയാസകരമായ പിച്ചില്‍ ജയത്തിലേക്ക് നയിച്ചത്. പരിക്കേറ്റ വസീം ജാഫറിനു പകരം അവസാന നിമിഷം ടീമില്‍ ഇടം കിട്ടിയ തയ്‌ദെ 72 റണ്‍സോടെ റെസ്റ്റിന്റെ ബൗളിംഗിനെ ചെറുത്തു. സതീഷ് 87 റണ്‍സ് നേടി. ഹനുമ വിഹാരിയുടെ ഫുള്‍ടോസ് സബ്‌സ്റ്റിറ്റിയൂട്ട് ഫീല്‍ഡര്‍ സന്ദീപ് വാര്യറുടെ കൈയിലേക്കുയര്‍ത്തിയതോടെയാണ് സതീഷിന് അര്‍ഹിച്ച സെഞ്ചുറി പാഴായത്. ആദ്യ ഓവറില്‍ തന്നെ ക്യാപ്റ്റന്‍ ഫൈസ് ഫസല്‍ പുറത്തായപ്പോള്‍ തയ്‌ദെ ക്രീസിലെത്തിയിരുന്നു. രണ്ടാം വിക്കറ്റില്‍ ആര്‍. സഞ്ജയ്‌യുമൊത്ത് (42) തയ്‌ദെ നേടിയ 116 റണ്‍സ് നിര്‍ണായകമായി.