Tuesday , May   21, 2019
Tuesday , May   21, 2019

സിന്ധു വീണ്ടും തോറ്റു, സയ്‌ന കിരീടം കാത്തു

ഗുവാഹതി - തുടര്‍ച്ചയായി രണ്ടാം വര്‍ഷവും പി.വി. സിന്ധുവിനെ ഫൈനലില്‍ തോല്‍പിച്ച് സയ്‌ന നേവാള്‍ ദേശീയ ബാഡ്മിന്റണ്‍ ചാമ്പ്യനായി. തകര്‍പ്പന്‍ സ്മാഷുകളിലൂടെ 21-18, 21-15 നാണ് സയ്‌ന ജയിച്ചുകയറിയത്. ഗുവാഹതി ടി.ആര്‍.പി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലെ തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തെ ത്രസിപ്പിച്ച പോരാട്ടമാണ് ഇന്ത്യയുടെ രണ്ട് മുന്‍നിര താരങ്ങള്‍ നടത്തിയത്. കഴിഞ്ഞ രണ്ട് രാജ്യാന്തര മത്സരങ്ങളിലും സിന്ധുവിനെ തോല്‍പിച്ച ആത്മവിശ്വാസം സയ്‌നക്ക് മുതല്‍കൂട്ടായിരുന്നു. ഇന്തോനേഷ്യ മാസ്‌റ്റേഴ്‌സിലും കോമണ്‍വെല്‍ത്ത് ഗെയിംസ് ഫൈനലിലും. സെമി ഫൈനലില്‍ അഷ്മിത ചാലിഹയെ തോല്‍പിക്കാന്‍ വല്ലാതെ വെള്ളം കുടിച്ചതിന്റെ ക്ഷീണത്തില്‍ നിന്ന് സിന്ധു കരകയറിയിട്ടുമുണ്ടായിരുന്നില്ല. 
 

Latest News