Thursday , May   23, 2019
Thursday , May   23, 2019

പതിനാറുകാരന്‍ ആര്യാന്‍ മരുന്നടിക്ക് പിടിയില്‍

ന്യൂദല്‍ഹി - പതിനാറുകാരന്‍ ആര്യാന്‍ ഭാടിയ ഉത്തേജക പരിശോധനയില്‍ പരാജയപ്പെടുന്ന ആദ്യ ഇന്ത്യന്‍ ടെന്നിസ് താരമായി. കഴിച്ച മരുന്നില്‍ നിന്ന് അറിയാതെയാണ് ഉത്തേജക പദാര്‍ഥം ആര്യാന്റെ ശരീരത്തിലെത്തിയതെന്ന് അഖിലേന്ത്യാ ടെന്നിസ് അസോസിയേഷന്‍ സെക്രട്ടറി ഹിരണ്‍മയ് ചാറ്റര്‍ജി പറഞ്ഞു. മലയാളി വോളിബോള്‍ താരം ജിത്തു തോമസ് ഉള്‍പ്പെടെ ഏഴ് പേരെ ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി കഴിഞ്ഞ മാസം സസ്‌പെന്റ് ചെയ്തിരുന്നു.

Latest News