Monday , June   17, 2019
Monday , June   17, 2019

ഇന്ത്യ എ-ക്ക് ഇന്നിംഗ്‌സ് വിജയം

മൈസൂരു - ഇംഗ്ലണ്ടിനെതിരായ ചതുര്‍ദിന ടെസ്റ്റ് ക്രിക്കറ്റ് പരമ്പര ഇന്ത്യ എ 1-0 ന് ജയിച്ചു. രണ്ടാം ടെസ്റ്റില്‍ ലയണ്‍സ് ഇന്നിംഗ്‌സിനും 68 റണ്‍സിനും തകര്‍ന്നു. ഇന്ത്യ എ-യുടെ 392 നെതിരെ ആദ്യ ഇന്നിംഗ്‌സില്‍ 144 നും രണ്ടാം ഇന്നിംഗ്‌സില്‍ 180 നും ലയണ്‍സ് ഓളൗട്ടായി. ഇരുപത്തൊന്നുകാരന്‍ ലെഗ്‌സ്പിന്നര്‍ മായാങ്ക് മാര്‍ഖണ്ഡെക്ക് അഞ്ചു വിക്കറ്റ് കിട്ടി (5-31). കേരളത്തിന്റെ അതിഥി താരമായി സ്പിന്നര്‍ ജലജ് സക്‌സേനക്ക് രണ്ടു വിക്കറ്റ് കിട്ടി (2-40). ആദ്യ ഇന്നിംഗ്‌സില്‍ പെയ്‌സ്ബൗളര്‍ നവദീപ് സയ്‌നിയും സ്പിന്നര്‍ ശഹ്ബാസ് നദീമുമാണ് മൂന്നു വിക്കറ്റ് വീതമെടുത്ത് ഇംഗ്ലണ്ട് ലയണ്‍സിനെ തകര്‍ത്തത്. 
ബെന്‍ ഡക്കറ്റിന്റെയും (50) ഏഴാം നമ്പര്‍ ബാറ്റ്‌സ്മാന്‍ ലൂയിസ് ഗ്രിഗറിയുടെയും (40) ചെറുത്തുനില്‍പാണ് രണ്ടാം ഇന്നിംഗ്‌സില്‍ ലയണ്‍സിനെ 180 ലെത്തിച്ചത്. രാവിലെ വിക്കറ്റ് പോവാതെ 24 ല്‍ ഇന്നിംഗ്‌സ് പുനരാരംഭിച്ച ലയണ്‍സിന് ഇരട്ട പ്രഹരമേല്‍പിച്ചത് ജലജാണ്. മാക്‌സ് ഹോള്‍ഡനെയും ആക്രമിച്ചു കളിച്ച ഡക്കറ്റിനെയും ജലജ് മടക്കി. ഓലി പോപ്പിനെ പുറത്താക്കിയാണ് മാര്‍ഖണ്ഡെ വിക്കറ്റ് വേട്ട ആരംഭിച്ചത്. സ്റ്റീവന്‍ മുലനി, ഡോം ബെസ്, സാക് ചാപ്പല്‍, ഗ്രിഗറി എന്നിവരെയും ലെഗ്‌സ്പിന്നര്‍ പുറത്താക്കി. വയനാട്ടിലെ ആദ്യ മത്സരം സമനിലയിലാണ് അവസാനിച്ചത്. തിരുവനന്തപുരത്ത് നടന്ന ഏകദിന പരമ്പര ഇന്ത്യ എ 4-1 ന് സ്വന്തമാക്കിയിരുന്നു. 

Latest News