Thursday , May   23, 2019
Thursday , May   23, 2019

മൂന്ന് ഇന്നിംഗ്‌സില്‍ വിഹാരിക്ക് മൂന്ന് സെഞ്ചുറി

നാഗ്പൂര്‍ - ഇന്ത്യന്‍ മധ്യനിര ബാറ്റ്‌സ്മാന്‍ ഹനുമ വിഹാരി ഇറാനി കപ്പ് ക്രിക്കറ്റില്‍ തുടര്‍ച്ചയായ മൂന്നാം ഇന്നിംഗ്‌സിലും  സെഞ്ചുറിയടിച്ചു (180 നോട്ടൗട്ട്). 
ഇറാനി കപ്പില്‍ ഒരു കളിയിലെ രണ്ട് ഇന്നിംഗ്‌സിലും സെഞ്ചുറിയടിക്കുന്ന രണ്ടാമത്തെ കളിക്കാരനാണ് വിഹാരി. ശിഖര്‍ ധവാന്‍ 2011-12 സീസണില്‍ ഈ നേട്ടം കൈവരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം വിദര്‍ഭക്കെതിരായ മത്സരത്തില്‍ രണ്ടാം ഇന്നിംഗ്‌സില്‍ സെഞ്ചുറിയടിച്ചു.  ഇറാനി കപ്പ് ക്രിക്കറ്റില്‍ റെസ്റ്റ് ഓഫ് ഇന്ത്യ ജയത്തിലേക്ക് നീങ്ങുകയാണ്. 280 റണ്‍സിന്റെ ലക്ഷ്യം പിന്തുടരുന്ന രഞ്ജി ചാമ്പ്യന്മാരായ വിദര്‍ഭക്ക് 37 റണ്‍സിന് ഒരു വിക്കറ്റ് നഷ്ടപ്പെട്ടിട്ടുണ്ട്. ഒമ്പത് വിക്കറ്റ് ശേഷിക്കെ ജയിക്കാന്‍ അവര്‍ക്ക് 243 റണ്‍സ് കൂടി വേണം. 

Latest News