Thursday , May   23, 2019
Thursday , May   23, 2019

ഓസീസിനെതിരായ പരമ്പരയില്‍ ദിനേശ് പുറത്ത്, റിഷഭ് ടീമില്‍

മുംബൈ -  ലോകകപ്പിന് മുമ്പുള്ള അവസാന പരമ്പരയായ ഓസ്‌ട്രേലിയക്കെതിരായ മത്സരങ്ങള്‍ക്കുള്ള ടീമില്‍ ദിനേശ് കാര്‍ത്തികിനെ തഴഞ്ഞ് റിഷഭ് പന്തിനെ സെലക്ടര്‍മാര്‍ ഉള്‍പെടുത്തി. ന്യൂസിലാന്റിനെതിരായ പരമ്പരയില്‍ വിട്ടുനിന്ന ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയാണ് ഓസീസിനെതിരെ ടീമിനെ നയിക്കുക. വിശ്രമത്തിനു ശേഷം ജസ്പ്രീത് ബുംറയും ഓസീസിനെതിരെ കളിക്കും. റിഷഭ് പന്തും കെ.എല്‍ രാഹുലും തിരിച്ചെത്തി. ദിനേശ് കാര്‍ത്തികിനെ തഴഞ്ഞു. രണ്ട് ട്വന്റി20 യും അഞ്ച് ഏകദിനങ്ങളുമടങ്ങുന്ന പരമ്പര 24 ന് തുടങ്ങും. 
മൂന്ന് ഏകദിനങ്ങളും 13 ട്വന്റി20 യും മാത്രമേ ഇതുവരെ കളിച്ചിട്ടുള്ളൂ എങ്കിലും ടെസ്റ്റുകളിലും ഇന്ത്യ എ ടീമുകള്‍ക്കു വേണ്ടിയും നടത്തിയ ഉജ്വല പ്രകടനമാണ് റിഷഭിനെ ലോകകപ്പ് പരിഗണനയിലേക്ക് കൊണ്ടുവന്നത്. ഏഴ് മത്സരങ്ങളിലും ഇരുപതുകാരനെ ഉള്‍പെടുത്തിയിട്ടുണ്ട്. ലോകകപ്പ് ടീമില്‍ എം.എസ് ധോണിയുടെ റിസര്‍വായി ദിനേശ് കാര്‍ത്തിക്, റിഷഭ് എന്നിവരില്‍ ആരെ ഉള്‍പെടുത്തണമെന്നാണ് സെലക്ടര്‍മാര്‍ പരിശോധിക്കുന്നത്. റിഷഭിനെ സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനായും കളിപ്പിച്ചേക്കാം. ഇടങ്കൈയനാണെന്നത് റിഷഭിന് മുന്‍തൂക്കം നല്‍കുന്നു. ദിനേശ് ലോകകപ്പ് ടീമിലുണ്ടാവില്ലെന്നല്ല ഇതിനര്‍ഥമെന്ന് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം.എസ്.കെ പ്രസാദ് വ്യക്തമാക്കി. 
ട്വന്റി20 ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), കെ.എല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, റിഷഭ്, ദിനേശ്, ധോണി, ഹാര്‍ദിക്, ക്രുനാല്‍ പാണ്ഡ്യ, വിജയ്ശങ്കര്‍, യുസവേന്ദ്ര ചഹല്‍, ബുംറ, ഉമേഷ് യാദവ്, സിദ്ധാര്‍ഥ കൗള്‍, മാര്‍ഖണ്ഡെ
ആദ്യ രണ്ട് ഏകദിനം: കോഹ്‌ലി, രോഹിത്, ശിഖര്‍, അമ്പാട്ടി രായുഡു, കേദാര്‍ ജാദവ്, ധോണി, ഹാര്‍ദിക്, ബുംറ, മുഹമ്മദ് ഷാമി, ചഹല്‍, കുല്‍ദീപ്, വിജയ്ശങ്കര്‍, റിഷഭ്, സിദ്ധാര്‍ഥ്, രാഹുല്‍
അവസാന മൂന്ന് ഏകദിനം: കോഹ്‌ലി, രോഹിത്, ശിഖര്‍, രായുഡു, കേദാര്‍, ധോണി, ഹാര്‍ദിക്, ബുംറ, ഭുവനേശ്വര്‍, ചഹല്‍, കുല്‍ദീപ്, ഷാമി, വിജയ്ശങ്കര്‍, രാഹുല്‍, റിഷഭ് 
 

Latest News