Friday , March   22, 2019
Friday , March   22, 2019

രാഷ്ട്രീയ നേതാക്കള്‍ മരിച്ചാല്‍ മാത്രം മതിയോ ദുഃഖാചരണം; കേന്ദ്രത്തെ ചോദ്യം ചെയ്ത് മമത

കൊല്‍ക്കത്ത- പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ദുഃഖാചരണം പ്രഖ്യാപിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി. പുല്‍വാമയില്‍ നടന്ന ഭീകരാക്രമണം രഹസ്യാന്വേഷണ വിഭാഗങ്ങളുടെ പരാജയമാണെന്ന് ആരോപിച്ച അവര്‍ സി.ആര്‍.പി.എഫ് ജവാന്മാരോടുള്ള ആദര സൂചകമായി മൂന്ന് ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു. ദല്‍ഹിയില്‍നിന്ന് മടങ്ങി എത്തിയ അവര്‍ വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു.
രാഷ്ട്രീയ നേതാക്കള്‍ മരിച്ചാല്‍ മാത്രമേ ദുഃഖാചരണം പാടുള്ളൂ എന്നുണ്ടോയെന്ന് മമത ചോദിച്ചു. സൈനികരുടെ ജീവത്യാഗത്തോട് ആദരവ് പ്രകടിപ്പിക്കാന്‍ 72 മണിക്കൂര്‍ ദുഃഖാചരണമെങ്കിലും വേണം. പ്രധാനമന്ത്രി ഇന്ന് ഒരു പദ്ധതി ഉദ്ഘാടനം ചെയ്തത് ഖേദകരമാണെന്നും മമത പറഞ്ഞു. ഗുരുതരമായ സംഭവങ്ങളുണ്ടായാല്‍ നാം രാഷ്ട്രീയ പരിപാടികളും സര്‍ക്കാര്‍ പരിപാടികളും മാറ്റിവെക്കേണ്ടതുണ്ടെന്ന് അവര്‍ ഉണര്‍ത്തി.

 

Latest News