Tuesday , May   21, 2019
Tuesday , May   21, 2019

ലോകത്തിലെ ഏറ്റവും ഉയരമുള്ള ലോഞ്ച് ബുര്‍ജ് ഖലീഫയില്‍ ഒരുങ്ങുന്നു


ദുബായ്- ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ലോഞ്ച് ദുബായ് ബുര്‍ജ് ഖലീഫയില്‍ ഫെബ്രുവരി 18 ന് തുറക്കും. വിശ്രമിക്കാനും ഭക്ഷണം കഴിക്കാനുമുള്ള ലോഞ്ച് എന്നത് ഹോട്ടല്‍ രംഗത്തെ പുതിയ സങ്കല്‍പമാണ്. ബുര്‍ജ് ഖലീഫയുടെ ഏറ്റവും മുകളിലെ മൂന്നു നിലകളിലായാണ് ഈ ലോഞ്ച്. സെലിബ്രിറ്റികള്‍ക്കും വി.ഐ.പികള്‍ക്കും മാത്രം പ്രാപ്യമായിരുന്ന ഈ നിലകളില്‍ ഇനി മുന്‍കൂട്ടിയുള്ള റിസര്‍വേഷനിലൂടെ മറ്റുള്ളവര്‍ക്കും ലഭിക്കും.
152, 153, 154 നിലകളിലാണ് ലോഞ്ച് ഒരുങ്ങുന്നത്. 152 ാം നിലയില്‍ മനോഹര കാഴ്ചകളുമായി ഒരു ഔട്ട്‌ഡോര്‍ ടെറസുമുണ്ട്.

 

Latest News