Tuesday , March   26, 2019
Tuesday , March   26, 2019

ദല്‍ഹിയില്‍ ചേരിയില്‍ തീപ്പിടിത്തം; 250 കുടിലുകള്‍ കത്തിനശിച്ചു

ന്യൂദല്‍ഹി- തലസ്ഥാനത്ത് കരോള്‍ബാഗിലെ ഹോട്ടല്‍ അഗ്നിബാധക്കു പിന്നാലെ  വീണ്ടും തീപ്പിടിത്തം. ബുധനാഴ്ച പുലര്‍ച്ചെ പശ്ചിംപുരിയിലെ ചേരിയിലുണ്ടായ തീപ്പിടിത്തത്തില്‍ 250 കുടിലുകള്‍ കത്തി നശിച്ചു.ഒരാള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. നിരവധി വാഹനങ്ങളും കത്തിനശിച്ചു.
പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. തീ പടര്‍ന്ന് തുടങ്ങിയപ്പോള്‍ തന്നെ ആളുകള്‍ക്ക് കുടിലുകളില്‍ നിന്ന് പുറത്ത് കടക്കാന്‍ കഴിഞ്ഞതിനാല്‍ വന്‍ ദുരന്തം ഒഴിവായി. അഗ്‌നിബാധയ്ക്കുള്ള കാരണം  വ്യക്തമല്ല. 25 അഗ്‌നിശമനസേനാ യൂണിറ്റുകള്‍ എത്തിയാണ് തീ അണച്ചത്. കുടിലുകളില്‍നിന്ന് രക്ഷപ്പെട്ടവര്‍ കൊടുംതണുപ്പിലാണ് കഴിഞ്ഞത്.

 

Latest News