കൊച്ചി - രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പ്രഥമ പ്രൊ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ യൂ മുംബയെ രണ്ടിനെതിരെ മൂന്നു സെറ്റിന് തോല്പിച്ച ബ്ലാക്ക്ഹോക്സ് ഹൈദരാബാദ് സെമി ഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്തി. ഒരു സെറ്റിന് പിന്നിലായ ശേഷമാണ് ഹൈദരാബാദ് ആഞ്ഞടിച്ചത്. അഞ്ചു കളികളില്‍ ഹൈദരാബാദിന്റെ രണ്ടാം വിജയമാണ് ഇത്. യൂ മുംബ എല്ലാ കളികളും തോറ്റു. സ്കോര്‍: 13-15, 15-11, 7-15, 15-14, 15-11.
ഇന്ന് കാലിക്കറ്റ് ഹീറോസും അഹമ്മദാബാദ് ഡിഫന്റേഴ്സും ഏറ്റുമുട്ടും. കാലിക്കറ്റ് എല്ലാ കളിയും ജയിച്ച് സെമി ഫൈനലില്‍ ഇടംപിടിച്ചു.