Sunday , February   17, 2019
Sunday , February   17, 2019

ചാമ്പ്യന്‍സ് ലീഗില്‍ മിനര്‍വ തകര്‍ന്നു

തെഹ്‌റാന്‍ - ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിലെ അരങ്ങേറ്റത്തില്‍ ഐ-ലീഗ് ചാമ്പ്യന്മാരായ മിനര്‍വ പഞ്ചാബിന് കനത്ത തോല്‍വി. തെഹ്‌റാനില്‍ നടന്ന മത്സരത്തില്‍ സായ്പ മറുപടിയില്ലാത്ത നാലു ഗോളിന് മിനര്‍വയെ തകര്‍ത്തു. മുന്‍ ഇറാന്‍ ഫുട്‌ബോള്‍ ഹീറോ അലി ദാഇ പരിശീലിപ്പിക്കുന്ന ടീമിനെതിരെ പിടിച്ചുനില്‍ക്കാന്‍ മിനര്‍വക്കായില്ല. കഴിഞ്ഞ തവണ ഐ-ലീഗ് ചാമ്പ്യന്മാരായെങ്കിലും ഈ സീസണില്‍ ഒട്ടും ഫോമിലല്ല മിനര്‍വ. ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗിന്റെ പ്രാഥമിക റൗണ്ടില്‍ നിന്ന് പുറത്തായെങ്കിലും മിനര്‍വക്ക് രണ്ടാം നിര ടൂര്‍ണമെന്റായ എ.എഫ്.സി കപ്പില്‍ അവസരം കിട്ടും. ഏപ്രിലില്‍ ആരംഭിക്കുന്ന എ.എഫ്.സി കപ്പില്‍ ഗ്രൂപ്പ് ഡി-യിലായിരിക്കും മിനര്‍വ.

Latest News