Sunday , February   17, 2019
Sunday , February   17, 2019

റെസ്റ്റ് ഓഫ് ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച

നാഗ്പൂര്‍ - രഞ്ജി ട്രോഫി ചാമ്പ്യന്മാരായ വിദര്‍ഭക്കെതിരായ ഇറാനി ട്രോഫി ക്രിക്കറ്റില്‍ റെസ്റ്റ് ഓഫ് ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. ഒന്നിന് 171 ലെത്തിയ ശേഷം റെസ്റ്റ് തകര്‍ന്നു. അവശേഷിച്ച ഒമ്പത് വിക്കറ്റ് 159 റണ്‍സിന് നഷ്ടപ്പെട്ടു. 330 ന് ഓളൗട്ടായി.
ഇന്ത്യന്‍ ടെസ്റ്റ് കളിക്കാരായ ഹനുമ വിഹാരിയും മായാങ്ക് അഗര്‍വാളും ഉജ്വലമായി കളിച്ചുവെങ്കിലും മറ്റാര്‍ക്കും പിടിച്ചുനില്‍ക്കാനായില്ല. തികച്ചും വ്യത്യസ്തമായ ഇന്നിംഗ്‌സുകളാണ് മായാങ്കും (95) ഹനുമയും (114) കളിച്ചത്. ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയും (13) ശ്രേയസ് അയ്യരും (11) ഇശാന്‍ കിഷനും (2) മടങ്ങി. വാലറ്റക്കാരന്‍ രാഹുല്‍ ചാഹറിനൊപ്പം വിഹാരി നടത്തിയ ചെറുത്തുനില്‍പാണ് സ്‌കോര്‍ 300 കടത്തിയത്. എട്ടാം വിക്കറ്റില്‍ ഇരുവരും 49 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. അക്ഷയ് വഖാരെക്കും (3-62) ആദിത്യ സര്‍വാതെക്കും (3-99) മൂന്നു വീതം വിക്കറ്റ് കിട്ടി. 


 

Latest News