Saturday , April   20, 2019
Saturday , April   20, 2019

ഒസാക്ക കോച്ചിനെ കൈവിട്ടു, ഒബാമക്ക് ഞെട്ടല്‍

ടോക്കിയൊ - തുടര്‍ച്ചയായ രണ്ടാമത്തെ ഗ്രാന്റ്സ്ലാം കിരീടം നേടിയതിനു പിന്നാലെ നൊവോമി ഒസാക്ക കോച്ചുമായി പിരിഞ്ഞത് ടെന്നിസ് ലോകത്തെ ഞെട്ടിച്ചു. കോച്ചുമായി പിരിഞ്ഞ വാര്‍ത്തയോട് സോഷ്യല്‍ മീഡിയയില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുള്‍പ്പെടെയുള്ളവര്‍ പ്രതികരിച്ചു.
ഓസ്‌ട്രേലിയന്‍ ഓപണ്‍ ചാമ്പ്യനായി 17 ദിവസം പിന്നിടും മുമ്പാണ് കോച്ച് സാഷ ബായിനുമായുള്ള കരാര്‍ ജപ്പാന്‍കാരി അവസാനിപ്പിച്ചത്. ഇരുപത്തൊന്നുകാരി ലോക ഒന്നാം നമ്പര്‍ പദവിയിലെത്തുന്ന പ്രഥമ ഏഷ്യന്‍ താരമായി മാറിയിരുന്നു. ഒരു വര്‍ഷം മുമ്പാണ് നൊവോമിയുടെ കോച്ചായി ജര്‍മന്‍കാരന്‍ ചുമതലയേറ്റത്. ലോക റാങ്കിംഗില്‍ എഴുപത്തിരണ്ടാം സ്ഥാനത്തുനിന്ന് ഒന്നാം സ്ഥാനത്തെത്താന്‍ ജപ്പാന്‍കാരിയെ സഹായിച്ചു. ബായിന്‍ 2018 ലെ മികച്ച കോച്ചായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 
ഈ വര്‍ഷാരംഭം മുതല്‍ ഇരുവരും സ്വരച്ചേര്‍ച്ചയിലായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. അടുത്തയാഴ്ച ദുബായ് ഓപണില്‍ നൊവോമി കളിക്കുന്നുണ്ട്. 

Latest News