Sunday , February   17, 2019
Sunday , February   17, 2019

സഹോദരന്‍ വിവാഹം ചെയ്യാത്തതിനാല്‍ സഹോദരി വന്നു; കോണ്‍ഗ്രസില്‍ കുടുംബ വാഴ്ച തന്നെയെന്ന് അമിത് ഷാ

ഗോധ്ര- കോണ്‍ഗ്രസില്‍ പ്രധാനമന്ത്രി പദം ജന്മനാ സംവരണം ചെയ്യപ്പെട്ടതാണെന്നും ഒരു സാധാരണ പ്രവര്‍ത്തകന് ഒരിക്കലും ആ പദവയിലെത്താനാകില്ലെന്നും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ. സഹോദരന്‍ വിവാഹം ചെയ്യാത്തതു കൊണ്ടാണ് ഇപ്പോള്‍ സഹോദരി രാഷ്ട്രീയ പ്രവേശം നടത്തിയിരിക്കുന്നതെന്ന് രാഹുല്‍ ഗാന്ധിയേയും പ്രിയങ്കയേയും ഉദ്ദേശിച്ച് അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയില്‍ ബൂത്തുതലത്തിലെ ഒരു സാധാരണ പ്രവര്‍ത്തകന് പാര്‍ട്ടി അധ്യക്ഷനാകാമെന്നും ഒരു ചായക്കാരന് (മോഡി) പ്രധാനമന്ത്രിയാകാമെന്നും അമിത് ഷാ അവകാശപ്പെട്ടു. ഗുജറാത്തിലെ ഗോധ്രയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

 

Latest News