Saturday , April   20, 2019
Saturday , April   20, 2019

ദുബായില്‍ ഇന്ത്യക്കാരനെ കുത്തിക്കൊന്ന പാക്കിസ്ഥാനിക്ക് ഏഴു വര്‍ഷം ജയില്‍

ദുബായ്- മുറിയില്‍ കൂടെ താമസിച്ചിരുന്ന ഇന്ത്യക്കാരനെ കുത്തിക്കൊലപ്പെടുത്തിയ പാക്കിസ്ഥാനിക്ക്
ദുബായ് കോടതി ഏഴ് വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു. കഴിഞ്ഞ വര്‍ഷമായിരുന്നു കൊലപാതകം. മുറിയിലെ ലൈറ്റ് അണയ്ക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.  ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം പാക്കിസ്ഥാനിയെ നാടുകടത്താനും കോടതി ഉത്തരവിട്ടു.  
ദുബായി പ്രാന്തപ്രദേശത്ത് തൊഴിലാളികള്‍ക്കായുള്ള താമസസ്ഥലത്തെ മറിയിലാണ് പ്രതിയും കൊല്ലപ്പെട്ട ഇന്ത്യക്കാരനും താമസിച്ചിരുന്നത്. മദ്യലഹരിയിലെത്തിയ പ്രതി ലൈറ്റ് ഓണ്‍ ചെയ്യുകയും പരുഷമായി പെരുമാറുകയും ചെയ്തു. തുടര്‍ന്നുണ്ടായ വാക്കു തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് ദൃക്സാക്ഷിയായ ഇന്ത്യന്‍ ഫോര്‍മാന്‍ പ്രോസിക്യൂട്ടര്‍ക്ക് മൊഴി നല്‍കിയിരുന്നു.
മദ്യപിച്ചിരുന്നുവെന്നും മനഃപൂര്‍വം കൊലപ്പെടുത്തിയതല്ലെന്നും പ്രതി കോടതിയില്‍ പറഞ്ഞു. അപ്പീല്‍ നല്‍കാന്‍ 15 ദിവസത്തെ സമയമുണ്ട്.

 

 

Latest News