Monday , February   18, 2019
Monday , February   18, 2019

ബന്ധു സെലക്ടര്‍,, ബാറ്റിംഗ് കോച്ച് നിയമനം റദ്ദാക്കി

ബി.സി.സി.ഐയും സി.ഒ.എയും തമ്മിലുള്ള അഭിപ്രായ ഭിന്നതയെത്തുടര്‍ന്ന് ഇന്ത്യ എ ടീമിന്റെ ബാറ്റിംഗ് കോച്ചായി വിക്രം റാത്തോഡിനെ നിയമിക്കാനുള്ള നീക്കം മരവിപ്പിച്ചു. മുന്‍ ഇന്ത്യന്‍ ഓപണറാണ് വിക്രം റാത്തോഡ്. റാത്തോഡിന്റെ അടുത്ത ബന്ധുവാണ് ഇപ്പോഴത്തെ അണ്ടര്‍-19 ദേശീയ സെലക്ടര്‍ ആശിഷ് കപൂര്‍ എന്നതാണ് നിയമനത്തിന് തടസ്സമായത്. ഇംഗ്ലണ്ട് ലയണ്‍സിനെതിരെ വയനാട്ടില്‍ നടന്ന ചതുര്‍ദിന ടെസ്റ്റിനിടെ ഇന്ത്യ എ ടീമിനൊപ്പം ചേരേണ്ടതായിരുന്നു റാത്തോഡ്. 
റാത്തോഡിനെ നിയമിക്കാന്‍ സി.ഒ.എ അനുമതി നല്‍കിയതായിരുന്നു. എന്നാല്‍ റാത്തോഡ് നല്‍കിയ സത്യവാങ്മൂലത്തില്‍ തന്റെ ബന്ധം വെളിപ്പെടുത്തിയതാണ് കുഴപ്പമായത്. ഇനി എത്തിക്‌സ് ഓഫീസര്‍ പരിശോധിച്ച ശേഷമേ നിയമനം നല്‍കണമോയെന്ന കാര്യം തീരുമാനിക്കൂ. 
 

Latest News