Wednesday , April   24, 2019
Wednesday , April   24, 2019

ഈ പരമ്പര ഇന്ത്യക്ക് ലോകകപ്പ് പരീക്ഷണം

മാര്‍ച്ച് ആദ്യം ആരംഭിക്കുന്ന ഓസ്‌ട്രേലിയക്കെതിരായ നിശ്ചിത ഓവര്‍ ക്രിക്കറ്റ് പരമ്പര ഇന്ത്യ ലോകകപ്പിനുള്ള പരീക്ഷണമായി ഉപയോഗിക്കും. ലോകകപ്പ് സാധ്യതാ പട്ടികയിലുള്ള 20 കളിക്കാരെ അഞ്ച് ഏകദിനങ്ങളിലും രണ്ട് ട്വന്റി20 യിലുമായി ഉപയോഗിക്കാനാണ് സെലക്ടര്‍മാരുടെ തീരുമാനം. ലോകകപ്പിന് മുമ്പ് ഇന്ത്യയുടെ അവസാന ഏകദിന പരമ്പര കൂടിയാണ് ഇത്. മെയ് 30 നാണ് ഇംഗ്ലണ്ടില്‍ ലോകകപ്പ് ആരംഭിക്കുന്നത്. ന്യൂസിലാന്റില്‍ ഇന്ത്യയെ നയിച്ച രോഹിത് ശര്‍മക്ക് വിശ്രമം നല്‍കിയേക്കും. കെ.എല്‍ രാഹുലിനും അജിന്‍ക്യ രഹാനെക്കും പരമ്പരയില്‍ അവസരം നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. ഇരുവരും കുറച്ചുകാലമായി ടീമിനു പുറത്താണ്. ദിനേശ് കാര്‍ത്തിക്, റിഷഭ് പന്ത് എന്നിവരെയും പരമാവധി ചാന്‍സ് നല്‍കി പരീക്ഷിക്കും. 
ലോകകപ്പിന് തൊട്ടുമുമ്പാണ് ഐ.പി.എല്‍ സീസണ്‍. ഐ.പി.എല്‍ മത്സരങ്ങള്‍ കളിക്കാരെ തളര്‍ത്തുമോയെന്നതാണ് സെലക്ടര്‍മാരുടെയും ടീം മാനേജ്‌മെന്റിന്റെയും ഭീതി.