Monday , February   18, 2019
Monday , February   18, 2019

കൈവിട്ട മത്സരം തിരിച്ചുപിടിച്ച് കൊച്ചി ബ്ലൂസ്‌പൈക്കേഴ്‌സ്‌

കൊച്ചി- കൈവിട്ടെന്നു കരുതിയ വിയജം അവസാന കുതിപ്പില്‍ സ്വന്തമാക്കി കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ്. ഇന്നലെ നടന്ന മത്സരത്തില്‍ ചെന്നൈ സ്പാര്‍ട്ടന്‍സിനെ രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് പരാജയപ്പെടുത്തിയത്. അവസാന സെറ്റുവരെ ആവേശം നിറഞ്ഞ മത്സരത്തിന്റെ ആദ്യ രണ്ട് സെറ്റുകള്‍ക്ക് പിന്നില്‍ നിന്ന ശേഷമായിരുന്നു കൊച്ചിയുടെ ശക്തമായ തിരിച്ചുവരവ്. സ്‌കോര്‍ 12-15, 10-15, 15-11, 15-13, 15-10. ഈ വിജയത്തോടെ കൊച്ചി പ്ലഓഫില്‍ കടന്നു. 
ചെന്നൈയുടെ അഖിനാണ് ആദ്യസെറ്റില്‍ പോയിന്റ് വേട്ടക്ക് തുക്കം കുറിച്ചത്. പിന്നാലെ ഡേവിഡ് ലീയിലുടെ കൊച്ചി തിരിച്ചടിച്ചു. എന്നാല്‍ വ്യക്തമായ മുന്‍തുക്കമായിരുന്നു ചെന്നൈ സെറ്റില്‍ ഉടനീളം കാഴ്ച്ചവച്ചത്. ഇടക്ക് രണ്ട്തവമ കൊച്ചിയുടെ താരങ്ങള്‍ വരുത്തിയ പിഴവും ചെന്നൈക്ക് തുണയായി. കളിക്കളത്തില്‍ നിലയുറപ്പിക്കാനാവാതെ പതറുന്ന കൊച്ചിയയായിരുന്നു ആരാധകര്‍ ആദ്യസെറ്റില്‍ കണ്ടത്.
രണ്ടാം സെറ്റില്‍ ചെന്നൈ റൂഡി വെര്‍ ഹോഫിലൂടെ ചെന്നൈ ആദ്യപോയിന്റ് നേടി. പിന്നാലെ പ്രഭാകരനിലൂടെ കൊച്ചി തിരിച്ചടിച്ചു. പിന്നീട് ചെന്നൈ ലീഡുയര്‍ത്തുന്ന കാഴ്ച്ചയായിരുന്നു. ഇതിനിടെ രണ്ട് സൂപ്പര്‍പോയിന്റുകളും ചെന്നൈക്ക് അനുകൂലമായതോടെ സ്‌കോര്‍ സ്‌കോര്‍ 07-12ല്‍ എത്തിച്ചു. പിന്നാലെ കൊച്ചി സൂപ്പര്‍ സെര്‍വിലൂടെ കൊച്ചി തങ്ങളുടെ സ്‌കോര്‍ ഒന്‍പതില്‍ എത്തിച്ചെങ്കിലും നവീന്‍ രാജിലൂടെ തുടര്‍ച്ചയായി രണ്ട് പോയിന്റുകള്‍ നേടി ചെന്നൈ സ്‌കോര്‍ 14ല്‍ എത്തിച്ചു. പിന്നാലെ രസലിന്റെ സെര്‍വിലൂടെ ചെന്നൈ രണ്ടാം സെറ്റും സ്വന്തമാക്കി.
മൂന്നാം സെറ്റിലും ആദ്യപോയിന്റ് ചെന്നൈക്ക് തന്നെയായിരുന്നു. എന്നാല്‍ എതിരില്ലാത്ത രണ്ട് പോയിന്റുകള്‍ക്ക് പിന്നില്‍ നിന്ന ശേഷം ചെന്നൈ വരുത്തിയ പിഴവ് മുതലാക്കിയും നവീന്‍,റസല്‍ എന്നിവരിലൂടെ മൂന്ന് പോയിന്റ് നേടി. പിന്നാലെ കൊച്ചി കൃത്യമായ ഇടവേളകളില്‍ പോയിന്റുകള്‍ നേടി. സ്‌കോര്‍ 08-04 എന്ന നിലിയില്‍ നിക്കവേ സുപ്പര്‍ പോയിന്റിലൂടെ ചെന്നൈ തങ്ങളുടെ സ്‌കോര്‍ ആറിലേക്ക് ഉയര്‍ത്തി. പക്ഷെ പിന്നിട് കൊച്ചിയുടെ ജൈത്രയാത്രയായിരുന്നു സെറ്റില്‍. ഒരു സൂപ്പര്‍ പോയിന്റുല്‍പ്പെടെ നേടി കൊച്ചി സ്‌കോര്‍ 14-10 എന്നനിലയിലെത്തി. തൊട്ടുപിന്നാലെ പ്രഭാകരന്റെ മികച്ച ഒരു ഷോട്ടിലൂടെ മൂന്നാം സെറ്റ് സ്വന്തമാക്കി.
നാലമത്തെ സെറ്റില്‍ കൊച്ചിയാണ് പോയിന്റ് വേട്ടക്ക് തുടക്കമിട്ടത്. ചെന്നൈ വരുത്തിയ പിഴവീലുടെയായിരുന്നു കൊച്ചിയുടെ ആദ്യ രണ്ട് പോയിന്റുകളും. പ്രവിണ്‍ കുമാറിലൂടെ മൂന്നാമത്തെ പോയിന്റും നേടി. പിന്നാലെ ശക്തമായ നിക്കങ്ങളിലൂടെ കളം നിറഞ്ഞ ചെന്നൈ സ്‌കോര്‍ബോര്‍ഡ് ഒപ്പത്തിനൊപ്പമാക്കി. ഇടക്ക് 09-07 എന്ന നിലയില്‍ പിന്നോട്ട് പോയ ചെന്നൈ സുപ്പര്‍ പോയിന്റിലൂടെ സ്‌കോര്‍ ഒപ്പത്തമെത്തിച്ചു. സ്‌കോര്‍ 10-10ല്‍ നിക്കുമ്പോള്‍ സൂപ്പര്‍ പോയിന്റിലൂടെ കൊച്ചി തങ്ങളുടെ സ്‌കോര്‍ 12ല്‍ എത്തിച്ചു. പിന്നാലെ പ്രവീണ്‍ കുമാറിന്റെ മികച്ചഒരു ഷോട്ടിലൂടെ കൊച്ചി സ്‌കോര്‍ 13-10 എന്നനിലയില്‍ എത്തിച്ചു. പിന്നാലെ ചെന്നൈ റൂഡി, അഖിന്‍, നവീന്‍ എന്നിവരിലൂടെ തിരിച്ചുവരാന്‍ ശ്രമിച്ചെങ്കിലും അവസാനം ചെന്നൈ വരുത്തിയ പിഴവിലൂടെ തന്നെ കൊച്ചി നാലാം സെറ്റ് സ്വന്തമാക്കി. 
നാല് സെറ്റുകല്‍ കഴിഞ്ഞപ്പോള്‍ രണ്ട് രണ്ട് എന്ന നിലയില്‍ ടീമുകള്‍ തുല്യതപാലിച്ചതോടെ അഞ്ചാം സെറ്റ് അവേശഭരിതമായി. ചെന്നൈയുടെ അഖിനാണ് പോയിന്റ് നേട്ടത്തിന് തുടക്കമിട്ടത്. പിന്നാലെ കൊച്ചിയുടെ പ്രഭകരന്‍ വരുത്തിയ പിഴവിലുടെ ചെന്നൈ രണ്ടാമത്തെ പോയിന്റും കരസ്ഥമാക്കി. പിന്നാലെ പ്രവീണ്‍ കുമാറിലൂടെ കൊച്ചി ആദ്യപോയിന്റ് കരസ്ഥമാക്കി. പിന്നീട് ഒപ്പത്തിനൊപ്പമെന്ന വിധത്തിലായിരുന്നു ടീമുകളുടെ പോയിന്റ് നില. സ്‌കോര്‍ എട്ട്- ആറില്‍ നില്‍ക്കവെ നവീന്‍ രാജിന്റെ പിഴവിലൂടെ കൊച്ചി സ്‌കോര്‍ ഒന്‍പതിലേക്കും തുടര്‍ന്ന് ലഭിച്ച സൂപ്പര്‍ പോയിന്‍രിലൂടെ സ്‌കോര്‍ 11-06 എന്ന നിലയിലെക്കും ഉയര്‍ത്തി. സ്‌കോര്‍ 12-06ല്‍ നിക്കവേ തുടര്‍ച്ചയായി മൂന്ന് പോയിന്‍രുകള്‍ നേടി ചെന്നൈ തീരിച്ചവരവിനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും മജിബ്, ഡേവിഡ് ലീ, പ്രവീണ്‍ കുമാര്‍ എന്നിവരിലൂടെ കൊച്ചി സെറ്റും മത്സരവും വിജയിച്ചു. ആന്ത്രോ പദുക്കാണ് കളിയിലെ താരം.
    


 

Latest News