Monday , February   18, 2019
Monday , February   18, 2019

സെലക്ഷന്‍ കിട്ടിയില്ല, മുന്‍ ഇന്ത്യന്‍ താരത്തെ അക്രമി സംഘം മര്‍ദിച്ചു

ന്യൂദല്‍ഹി - മുന്‍ ഇന്ത്യന്‍ പെയ്‌സ്ബൗളറും ദല്‍ഹി ചീഫ് സെലക്ടറുമായ അമിത് ഭണ്ഡാരി ഗുണ്ടാ സംഘത്തിന്റെ അക്രമത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍. ദല്‍ഹി അണ്ടര്‍-23 ട്രയല്‍സിന് മേല്‍നോട്ടം വഹിക്കാനെത്തിയ സീനിയര്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അമിത് ഭണ്ഡാരിയെ അജ്ഞാതരാണ് ആക്രമിച്ചത്. തലക്കും ചെവിക്കും പരിക്കുള്ള ഭണ്ഡാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടീമില്‍ സ്ഥാനം കിട്ടാത്ത ഒരു കളിക്കാരന്റെ ആള്‍ക്കാരാണ് ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നതായി ദല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് രജത് ശര്‍മ പറഞ്ഞു. അഴിമതിയും ദുരൂഹമായ സെലക്ഷനുമൊക്കെയായി ദല്‍ഹി ക്രിക്കറ്റ് കെടുകാര്യസ്ഥതയുടെ പര്യായമാണ്. 
സെയ്ന്റ്സ്റ്റീഫന്‍സ് ഗ്രൗണ്ടില്‍ അണ്ടര്‍-23 ട്രയല്‍സ് നിരീക്ഷിക്കാനെത്തിയതായിരുന്നു മുന്‍ ഇന്ത്യന്‍ പെയ്‌സ്ബൗളര്‍. പോലീസ് എത്തും മുമ്പെ സംഘം രക്ഷപ്പെട്ടു. 
കളിക്കാരും ഒഫിഷ്യലുകളും ഓടിയെത്തിയെങ്കിലും വെടിവെക്കുമെന്ന് ഭീഷണിപ്പെടുത്തി അക്രമി സംഘം അവരെ ഭയപ്പെടുത്തി. ഹോക്കി സ്റ്റിക്കു കൊണ്ട് അവര്‍ ഭണ്ഡാരിയുടെ തലക്കടിച്ചു. അനുജ് ദേദ എന്ന കളിക്കാരന്‍ വാടകക്കെടുത്ത ഗുണ്ടകളാവാനാണ് സാധ്യതയെന്ന് കരുതുന്നു. 

 

Latest News