Thursday , April   25, 2019
Thursday , April   25, 2019

സെല്‍ഫിയെടുക്കാന്‍ ട്രെയിനിനു മുകളില്‍; 16 കാരന്‍ ഷോക്കേറ്റ് മരിച്ചു

ജാബുവ- മധ്യപ്രദേശിലെ ജാബുവയില്‍ സെല്‍ഫിയെടുക്കാന്‍ ഗുഡ്‌സ ട്രെയിനിനു മുകളില്‍ കയറിയ 16 കാരന്‍ ഷോക്കേറ്റു മരിച്ചു. ഭെറുഗഢ് റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം.
പങ്കജ് എന്ന 16 കാരന്‍ സെല്‍ഫിയെടുക്കാനാണ് സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രയിന്‍ വാഗണിന് മുകളില്‍ കയറിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. മുകളിലൂടെയുള്ള വൈദ്യുതി കമ്പിയില്‍ തട്ടിയാണ് ഷോക്കെറ്റതെന്ന് ബമാനിയ റെയില്‍വെ സംരക്ഷണ സേന ഉദ്യോഗസ്ഥന്‍ ഉദയ് പ്രതാപ് സിംഗ് പറഞ്ഞു. റെയില്‍വെ അന്വേഷണം ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.