Sunday , February   17, 2019
Sunday , February   17, 2019

വയോജനങ്ങൾക്ക് സൗജന്യ വിസയില്ല -മന്ത്രാലയം

റിയാദ് - വിദേശങ്ങളിൽനിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് ആഗ്രഹിക്കുന്ന വയോജനങ്ങൾക്ക് മൂന്നു വിസ വീതം ഫീസില്ലാതെ സൗജന്യമായി അനുവദിക്കുമെന്ന റിപ്പോർട്ടുകൾ ശരിയല്ലെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ വക്താവ് ഖാലിദ് അബൽഖൈൽ പറഞ്ഞു. ഭിന്നശേഷിക്കാർക്കു മാത്രമാണ് സൗജന്യ വിസകൾ അനുവദിക്കുന്നത്. സൗജന്യ വിസ ലഭിക്കുന്നതിന് ഭിന്നശേഷിക്കാർ പുനരധിവാസ കേന്ദ്രങ്ങളിൽനിന്നുള്ള സമ്മതപത്രം ഹാജരാക്കിയിരിക്കണം. 
ഇങ്ങനെ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ആവശ്യകത സ്ഥിരീകരിച്ച് പുനരധിവാസ കേന്ദ്രങ്ങളിൽനിന്നുള്ള സമ്മതപത്രം ഹാജരാക്കുന്നവർക്ക് ഫീസില്ലാതെ തൊഴിൽ വിസകൾ അനുവദിക്കും. ഭിന്നശേഷിക്കാരുടെ സ്ഥിതിഗതികൾക്ക് അനുസരിച്ച് മൂന്നു വിസകൾ വരെയാണ് സൗജന്യമായി അനുവദിക്കുകയെന്നും ഖാലിദ് അബൽഖൈൽ പറഞ്ഞു. വയോജനങ്ങൾക്ക് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം മൂന്നു വരെ വിസകൾ സൗജന്യമായി അനുവദിക്കുമെന്ന് സാമൂഹിക മാധ്യമങ്ങളിൽ കിംവദന്തികൾ പ്രചരിക്കുന്നുണ്ട്. 

Tags

Latest News