Wednesday , April   24, 2019
Wednesday , April   24, 2019

കാരാട്ട് റസാഖിന് എം.എല്‍.എ ആയി തുടരാമെന്ന് സുപ്രീം കോടതി; ആനുകൂല്യങ്ങള്‍ പാടില്ല

ന്യൂദല്‍ഹി- കൊടുവള്ളി എം.എല്‍.എ കാരാട്ട് റസാഖിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. എം.എല്‍.എ പദവിയില്‍ തുടരാമെങ്കിലും വോട്ടു ചെയ്യാനും ആനുകൂല്യങ്ങള്‍ കൈപ്പറ്റാനുമാകില്ലെന്ന് കോടതി വ്യക്തമാക്കി.

വോട്ടര്‍മാരായ കെ.പി മുഹമ്മദ്, മൊയ്തീന്‍ എന്നിവര്‍ നല്‍കിയ ഹരജിയിലാണ് നേരത്തെ കൊടുവള്ളി മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കേരള ഹൈക്കോടതി റദ്ദാക്കിയത്. യു.ഡി.എഫ് സ്ഥാനാര്‍ഥി എം.എ.റസാഖിനെ വ്യക്തിപരമായി അധിക്ഷേപിച്ചു കൊണ്ട് തെരഞ്ഞെടുപ്പ് പ്രചരണം നടത്തി എന്ന പരാതിയിലായിരുന്നു ഉത്തരവ്.

എം.എ റസാഖിന്റെ പേരിലുണ്ടായിരുന്നതും ഒത്തുതീര്‍പ്പാക്കിയതുമായ സാമ്പത്തിക ഇടപാട് കേസ് വീണ്ടും കുത്തിപ്പൊക്കി സ്ഥാനാര്‍ഥിയെ അപമാനിച്ചു എന്നായിരുന്നു  പ്രധാന ആരോപണം. അതേസമയം യു.ഡി.എഫ് സ്ഥാനാര്‍ഥിയെ വിജയിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു.