Friday , February   22, 2019
Friday , February   22, 2019

റഫാല്‍ ഇടപാടില്‍ അഴിമതി തടയാനുള്ള വ്യവസ്ഥ മോഡി ഇടപെട്ട് ഒഴിവാക്കി; രേഖകള്‍ പുറത്ത്

ന്യൂദല്‍ഹി- കോടികളുടെ റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇടപെട്ട് ഇളവുകള്‍ നല്‍കിയതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. ഫ്രാന്‍സുമായുള്ള കരാര്‍ ഒപ്പിടുന്നതിന് തൊട്ടുമുമ്പ് അഴിമതി വിരുദ്ധ വകുപ്പുകള്‍ ഒഴിവാക്കിയതിനുള്ള രേഖകള്‍ ദ ഹിന്ദു ദിനപത്രമാണ് പുറത്തുവിട്ടത്.
അഴിമതിക്കും അവിഹിത സ്വാധീനത്തിനും പിഴ ഈടാക്കുന്ന വ്യവസ്ഥകളും ഒഴിവാക്കിയിട്ടുണ്ട്. കരാര്‍ നടപ്പാക്കാന്‍ പ്രത്യേക അക്കൗണ്ട് വേണമെന്ന ധന മന്ത്രാലയത്തിന്റെ നിര്‍ദേശവും പ്രധാനമന്ത്രിയുടെ ഓഫിസ് ഇടപെട്ട് ഒഴിവാക്കി. കരാറിന് സര്‍ക്കാര്‍ ഉറപ്പോ ബാങ്ക് ഗ്യാരണ്ടിയോ ഇല്ലാത്തതിനാല്‍ പ്രത്യേക അക്കൗണ്ട് വഴി മാത്രമേ പണമിടപാട് നടത്താവൂയെന്ന് ധനവകുപ്പ് നിര്‍ദേശിച്ചിരുന്നു. അനധികൃത ഇടപാടുകള്‍ ഉണ്ടായാല്‍ പിഴ ചുമത്തുന്നതിനുള്ള വ്യവസ്ഥയും പ്രധാനമന്ത്രി ഒപ്പുവച്ച കരാറില്‍നിന്ന് ഒഴിവാക്കി.