Friday , February   22, 2019
Friday , February   22, 2019

ചാമ്പ്യന്മാരെ ഞെട്ടിച്ച് റുമാനിയ

ഫെഡറേഷന്‍ കപ്പ് ടെന്നിസില്‍ നിലവിലെ ചാമ്പ്യന്മാരായ ചെക് റിപ്പബ്ലിക്കിനെ ഞെട്ടിച്ച് റുമാനിയ ചരിത്രത്തിലാദ്യമായി സെമി ഫൈനലിലേക്ക് മുന്നേറി. വിംബിള്‍ഡണ്‍, ഫ്രഞ്ച് ഓപണ്‍ ചാമ്പ്യന്മാരും  ലോക ഒന്നാം നമ്പര്‍ ജോഡിയുമായ ബാര്‍ബോറ ക്രെയ്‌സികോവ-കാതറിന സിനിയാകോവ സഖ്യത്തെ അട്ടിമറിച്ച് ഐറീന കമേലിയ ബെഗു-മോണിക്ക നിക്കളൊസ്‌ക്യു സഖ്യമാണ് റുമാനിയക്ക് 3-2 വിജയം നേടിക്കൊടുത്തത്. 
മുന്‍ ഒന്നാം നമ്പര്‍ താരങ്ങള്‍ തമ്മിലുള്ള പോരാട്ടത്തില്‍ റുമാനിയക്കാരി സിമോണ ഹാലെപ് 6-4, 5-7, 6-4 ന് കരൊലൈന പ്ലിസ്‌കോവയെ തോല്‍പിച്ചിരുന്നു. ലോക മൂന്നാം നമ്പര്‍ പെട്ര കവിറ്റോവ ഇല്ലാതെയാണ് ചെക് കളിച്ചത്.