Saturday , April   20, 2019
Saturday , April   20, 2019

മകളുടെ വിവാഹത്തിന് നാട്ടിൽ പോകാനുള്ള തയാറെടുപ്പിനിടെ മലയാളി തൂങ്ങിമരിച്ച നിലയിൽ 

അഷ്‌റഫ് 

ഖമീസ് മുഷൈത്ത് - മഞ്ചേരി താണിപ്പാടം സ്വദേശിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഉള്ളാട്ടിൽ അഷ്‌റഫ് എന്ന അഷ്‌റഫ് അബോണ(52) ആണ് തൂങ്ങി മരിച്ചത്. ജോലി ചെയ്യുന്ന ഖമീസ് മുശൈത്ത് ന്യു സനാഇയ്യയിലെ ചോക്കലേറ്റ് വെയർഹൗസിലാണ് മൃതദേഹം കണ്ടെത്തിയത്. ഖമീസ് അസ്മ ട്രേഡിംഗ് എസ്റ്റാബ്ലിഷ്‌മെന്റ് ചോക്കലേറ്റ് വിതരണ കമ്പനിയിൽ  മാനേജരായിരുന്നു. മകളുടെ വിവാഹത്തിന് നാട്ടിൽ പോകാനുള്ള തയാറെടുപ്പിലായിരുന്നു. ഉള്ളാട്ടിൽ അലവി ആണ് പിതാവ്. ഭാര്യ:ലൈല. മക്കൾ: നാമിയ, സനാൻ, സിയ, ഇഷ. 
ഭാര്യാ സഹോദരൻ അനീർ,  കെ.എം.സി.സി നേതാക്കളായ ജമാൽ കടവ്, ബഷീർ മൂന്നിയൂർ എന്നിവർ തുടർ നടപടികൾക്ക് സഹകരിച്ചു. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നിയമ നടപടികൾ സ്‌പോൺസറുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.  


 

Tags

Latest News