Monday , February   18, 2019
Monday , February   18, 2019

സെമിയിലേക്ക് ഹീറോസിന്റെ വിജയക്കുതിപ്പ് 

കൊച്ചി- എതിരാളികളുടെ പ്രകടനങ്ങളെ നിഷ്പ്രഭമാക്കി കൊച്ചിയില്‍ കോഴിക്കോടന്‍ തേരോട്ടം തുടരുന്നു. ഇന്നലെ നടന്ന മത്സരത്തില്‍ ഹൈദരബാദ് ബ്ലാക്ക്ഹാക്ക്‌സിനെ രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് കാലിക്കട്ട് ഹീറോസ് പരാജയപ്പെടുത്തിയത്. സ്‌കോര്‍: 15-11, 15-11, 15-07, 12-15, 11-15. കളിച്ച നാല് മത്സരങ്ങളും വിജയിച്ച കാലിക്കട്ട് പോയിന്റ് നിലയില്‍ ബഹുദൂരം മുന്നിലാണ്. കളിക്കാരുടെ മികച്ച ഫോമും ഒത്തിണക്കവുമായി കളത്തിലിറങ്ങയ കാലിക്കട്ടിനു മുന്‍പില്‍ എതിരാളികല്‍ പതറുന്ന കാഴ്ച്ചയാണ് ഇന്നലെയും കണ്ടത്. തകര്‍പ്പന്‍ സ്മാഷുകളും സെര്‍വുകളുമായി കളം നിറഞ്ഞ കാലിക്കട്ടിനെ അല്‍പ്പമെങ്കിലും പിടിച്ചുനിര്‍ത്താന്‍ ഹൈദരാബാദിനായത് അവസാന സെറ്റില്‍ മാത്രമായിരുന്നു. 
ഒപ്പത്തിനൊപ്പമെന്ന് തോന്നിച്ച ആദ്യസെറ്റ് കാലിക്കട്ടിന് അനുകൂലമാക്കിയത് സുപ്പര്‍ പോയിന്റുകളായിരുന്നു ഇങ്ങിനെ ലഭിച്ച് നാല് പോയിന്റാണ് കാലിക്കട്ടിന് സെറ്റ് സ്വന്തമാക്കാന്‍ സഹായിച്ചത്. അദ്യസെറ്റില്‍ ആദ്യ പോയിന്റ് അശ്വല്‍ റായിയിലുടെ ഹൈദരബാദ് കരസ്ഥമാക്കി. എന്നാല്‍ തൊട്ടുപിന്നാലെ ജെറോമിലൂടെ രണ്ട് പോയിന്റുകല്‍ നേടി കാലിക്കട്ട് തിരിച്ചടിച്ചു. പിന്നീട് ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിങ്ങവേയാണ് സൂപ്പര്‍ പോയിന്റുകളിലൂടെ കാലിക്കട്ട് സെറ്റ് സ്വന്തമാക്കിയത്.രണ്ടാം സെറ്റില്‍ ഹൈദരബാദിലെ റൈസണ്‍ വരുത്തിയ പിഴവിലൂടെ കാലിക്കട്ട് ആദ്യ പോയിന്റ് സ്വന്തമാക്കി. തൊട്ടുപിന്നാലെ കാര്‍സണ്‍ന്റെ മികച്ച സ്മാഷിലുടെ ഹൈദരബാദ് തിരിച്ചടിച്ചു. പിന്നാലെ പോള്‍ലോട്ട്മാനിലുടെ കാലിക്കട്ട് അടുത്തപോയിന്റ് സ്വന്തമാക്കിയെങ്കിലും ലോട്ടമാന്റെ പിഴവിലൂടെതന്നെ ഹൈദരബൈദും ഒപ്പത്തിനൊപ്പമെത്തി. പിന്നീട് കാലിക്കട്ട് കുതിക്കുന്നകാഴ്ച്ചയായിരുന്നു. അജിത്ത് ലാല്‍, ലോട്ടമാന്‍, ജെറോം എന്നിവരിലൂടെ കൃത്യമായ ഇടവേളകളില്‍ ലീഡുയര്‍ത്തിയ കാലിക്കട്ട് 15-11ന് രണ്ടാം സെറ്റും സ്വന്തമാക്കി.
മൂന്നാം സെറ്റില്‍ ജെറോം ഉതിര്‍ത്ത സെര്‍വ് ഫൗളായതോടെ ഹൈദരബാദ് ആദ്യപോയിന്റ് നേടി. എന്നാല്‍ പിന്നാലെ ഹൈദരബാദിന്റെ അശ്വല്‍ റായി എടുത്ത സെര്‍വും ഫൗളായി. ഇതോടെ കാലിക്കട്ട് ഒപ്പമെത്തി. സ്‌കോര്‍ രണ്ട്-രണ്ട് എന്ന നിലയില്‍ നിക്കവേ കാലിക്കട്ടിന്റെ അജിത്തും കാര്‍ത്തികും ചേര്‍ന്ന് സ്‌കോര്‍ നാലിലേക്ക് ഉയര്‍ത്തി. പിന്നാലെ തിരിച്ചടിക്കാന്‍ ഹൈദരബാദ് ശ്രമിച്ചെങ്കിലും കാലിക്കട്ടിന്റെ കരുത്തിനു മുന്നില്‍ അവയെല്ലാം നിഷ്ഫലമാവുകയായിരുന്നു. മികച്ച് കളിയുമായി കളം നിറഞ്ഞ കാലിക്കട്ട് 15-07ന് മൂന്നാം സെറ്റും വിജയവും സ്വന്തമാക്കി.
നാലാം സെറ്റില്‍ ലഭിച്ച് സുപ്പര്‍ പോയിന്‍രിലൂടെ സ്‌കോര്‍ എഴില്‍ നിന്ന് ഒന്‍തിലേക്ക് ഉയര്‍ത്തിയ ഹൈദരബാദ് കാലിക്കട്ട് വിളിച്ച് സൂപ്പര്‍ പോയിന്റും സ്വന്തമാക്കി സ്‌കോര്‍ 11-11 എന്ന നിലയില്‍ തുല്യമാക്കി. തൊട്ടുപിന്നാലെ കാലിക്കട്ടിന്റെ ഇലോണി വരുത്തിയ രണ്ട് പിഴവുകളിലൂടെ ഹൈദരബാദ് തങ്ങളുടെ സ്‌കോര്‍ 13 ആക്കി. അമിത് കുമാര്‍, അശ്വല്‍ റായി എന്നിവരുടെ മിന്നുന്ന പ്രകടനത്തിലൂടെ സെറ്റ് 15-12ന് ഹൈദരബാദ് സ്വന്തമാക്കി.
അവസാന സെറ്റില്‍ ഹൈദരബാദ് മികച്ച കളിയുമായാണ് കളം നിറഞ്ഞത്. കഴിഞ്ഞസെറ്റുകളില്‍ വരുത്തിയ പിഴവുകള്‍ പരിഹരിച്ച് മുന്നോട്ട് പോയ ഹാദരാബാദ് കാലിക്കട്ടിനെ ഒരു വിധത്തിലും കളിയിലേക്ക് തിരിച്ചുവരാന്‍ അനുവദിച്ചില്ല. ഇതോടൊപ്പം ലഭിച്ച് രണ്ട് സൂപ്പര്‍ പോയിന്റുകളും കൂടിയായപ്പോള്‍ ഹൈദരബാദിന്റെ സ്‌കോര്‍ 16ല്‍ എത്തി. അങ്ങിനെ അവസാന സെറ്റ് 15-11ന് ഹൈദരബാദ് സ്വന്തമാക്കി. ഹൈദരബാദിന്റെ കമലേഷാണ് കളിയിലെ താരം

Latest News