മക്ക- തൃക്കരിപ്പൂർ വടക്കേ കൊവ്വൽ സ്വദേശി തങ്കയത്തിൽ താമസിക്കുന്ന സി. സദഖത്തുള്ള മൗലവി മക്കയിൽ നിര്യാതനായി. ഉംറക്ക് വേണ്ടി മകളോടും ബന്ധുക്കളോടും ഒപ്പം ബുധനാഴ്ച നാട്ടിൽ നിന്ന് എത്തിയതായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ പുലർച്ചെയാണ് അന്ത്യം. തൃക്കരിപ്പൂരിലും പരിസരങ്ങളിലും ഉള്ള വിവിധ മദ്രസകളിൽ അധ്യാപകനായിരുന്നു. ഭാര്യ എം ടി പി നഫീസ.
മക്കൾ: ഹാജറ, അബ്ദുൽ ബാരി.
മരുമക്കൾ : അബ്ദുൽ ഹമീദ് (കോയമ്പത്തൂർ ), ഷമീമ. സഹോദരങ്ങൾ: അബ്ദുൽ റഹീം മൗലവി, ബീഫാത്തിമ. ഖബറടക്കം മക്കയിൽ.