Thursday , April   25, 2019
Thursday , April   25, 2019

ശിഹാബ് കാതില്‍ പറഞ്ഞ കാര്യം സാധിപ്പിച്ച് അബ്ദുല്‍ വഹാബ് എം.പി

മലപ്പുറം- ജന്മനാ കൈകാലുകളില്ലാത്ത ശിഹാബ് പൂക്കോട്ടൂര്‍ കാതില്‍ പറഞ്ഞ കാര്യം സാധിപ്പിച്ച് പി.വി. അബ്ദുല്‍ വഹാബ് എം.പി. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് പ്രചോദനമേകി സംസാരിക്കാനെത്തിയ ശിഹാബ് തനിക്കൊരു കാര്‍ വേണമെന്നും മൂന്ന് ലക്ഷം രൂപ സ്വരൂപിച്ചിട്ടുണ്ടെന്നും ബാക്കി രണ്ടു ലക്ഷം രൂപയുടെ വായ്പ തരപ്പെടുത്തി തരണമെന്നുമാണ് എം.പിയോട് ആവശ്യപ്പെട്ടിരുന്നത്. വായ്പ വേണ്ട, രണ്ട് ലക്ഷം രൂപ താന്‍ നല്‍കിക്കോളാമെന്നായിരുന്നു എം.പിയുടെ മറുപടി.
എ.പി നല്‍കിയ വാഗ്ദനം യഥാസമയം പൂര്‍ത്തീകരിച്ചു. പാണക്കാട് നടന്ന ചടങ്ങില്‍ മുസ്്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങള്‍ കാര്‍ ശിഹാബിന് കൈമാറി.

http://malayalamnewsdaily.com/sites/default/files/2019/02/10/shihabdandwahab.jpg
കുടുംബശ്രീ ജില്ലാ മിഷന്‍ മലപ്പുറത്ത് സംഘടിപ്പിച്ച ബഡ്‌സ്-ബി.ആര്‍.സി ജില്ലാ കലോത്സവം ഉദ്ഘാടനം ചെയ്ത അബ്ദുല്‍ വഹാബ് എം.പി ശിഹാബ് പൂക്കോട്ടൂരിന് ഉപഹാരം നല്‍കാന്‍ വേദിയില്‍ മുട്ടുകുത്തിനിന്നത് ശ്രദ്ധിക്കപ്പെട്ടിരുന്നു.