Wednesday , June   19, 2019
Wednesday , June   19, 2019

കേസ് ജില്ലക്ക് പുറത്തേക്ക് മാറ്റരുതെന്ന് പള്‍സര്‍ സുനി കോടതിയില്‍

കൊച്ചി- നടിയെ ആക്രമിച്ച കേസിന്റെ വിചാരണ എറണാകുളത്തിനു പുറത്തേക്ക് മാറ്റരുതെന്ന് കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനി. കേസിന്റെ വിചാരണ പ്രത്യേക കോടതിയില്‍ നടത്തണമെന്നും വനിതാ ജഡ്ജി വേണമെന്നുമുള്ള നടിയുടെ ആവശ്യം ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് അപേക്ഷയുമായി സുനി എത്തിയത്. നടിയുടെ ഹരജിയും സുനിയുടെ അപേക്ഷയും ഹൈക്കോടതി പരിഗണിക്കുകയാണ്.
മറ്റു ജില്ലയിലേക്ക് കേസ് മാറ്റുന്നത് അഭിഭാഷകര്‍ക്കും സാക്ഷികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കും. സ്വതന്ത്രവും നീതിപൂര്‍വകവുമായ വിചാരണയെ ഇത് ബാധിക്കുമെന്നും വിചാരണ നീട്ടാനും പ്രതികള്‍ക്ക് അനാവശ്യ ബുദ്ധിമുട്ടുണ്ടാക്കാനുമാണ് നടിയുടെ ശ്രമമെന്നും സുനിയുടെ അപേക്ഷയില്‍ പറയുന്നു. ജയിലിലായതിനാല്‍ സുനിക്ക് മറ്റു ജില്ലകളില്‍ കേസ് നടത്താന്‍ വരുമാനമില്ലെന്നും അഭിഭാഷകന്‍ അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്.