Saturday , April   20, 2019
Saturday , April   20, 2019

ഐഫോണില്‍ വാട്‌സാപ്പിന് കൂടുതല്‍ സുരക്ഷ; ആന്‍ഡ്രോയിഡിലും ഉടന്‍

ഐഫോണില്‍ കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കി വാട്‌സാപ്പ്. അണ്‍ലോക്ക് ചെയ്യുന്നതിനായി ഫെയ്സ് ഐഡി, ടച്ച് ഐഡി സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള  വാട്സാപ്പിന്റെ പുതിയ ഐഒഎസ് പതിപ്പ് അവതരിപ്പിച്ചു. ഇതേ ഫീച്ചര്‍ ആന്‍ഡ്രോയിഡ് ഫോണുകളിലും അവതരിപ്പിക്കാനുള്ള ശ്രമത്തിലാണെന്ന് വാട്‌സാപ്പിലെ പുതുമകള്‍ അറിയിക്കാറുള്ള വാബീറ്റാ ഇന്‍ഫോ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇനി മുതല്‍ ഐഫോണില്‍ വാട്സാപ്പ് ലോക്ക് ചെയ്തുവെക്കാന്‍ ഫെയ്സ് ഐഡിയോ ടച്ച് ഐഡിയോ ഉപയോഗിക്കാം. വാട്സാപ്പിന്റെ 2.19.20 അപ്ഡേറ്റിലാണ് ഈ ഫീച്ചഫുള്ളത്.
ഐഫോണ്‍ ടെന്‍, ഐഫോണ്‍ ടെന്‍ എസ്, ഐഫോണ്‍ ടെന്‍എസ് മാക്സ്,  ഐഫോണ്‍ ടെന്‍ ആര്‍ ഫോണുകളിലാണ് ഫെയ്സ് ഐഡി സൗകര്യമുള്ളത്. മറ്റ് ഐഫോണുകളിലെല്ലാം ടച്ച് ഐഡി സംവിധാനമുണ്ട്.
പുതിയ സൗകര്യം ആക്റ്റിവേറ്റ് ചെയ്യുന്നതിന് Settings > Account > Privacy  Screen Lock തിരഞ്ഞെടുത്താല്‍ മതി. തുടര്‍ന്ന് ഒരോ തവണയും വാട്സാപ്പ് തുറക്കുമ്പോള്‍ ടച്ച് ഐഡിയോ, ഫെയ്സ് ഐഡിയോ നല്‍കേണ്ടി വരും.
വാട്സാപ്പ് അണ്‍ലോക്ക് ചെയ്യാനുള്ള സമയപരിധിയും നിശ്ചയിക്കാം. അതായത് ലോക്ക് ചെയ്ത് ഒരു മിനിറ്റിന് ശേഷം, 15 മിനിറ്റിന് ശേഷം, അല്ലെങ്കില്‍ ഒരു മണിക്കൂറിന് ശേഷം അണ്‍ലോക്ക് ചെയ്യാനാകും വിധം സമയ പരിധി നിശ്ചയിക്കാം. ടച്ച് ഐഡിയും ഫെയ്സ്ഐഡിയും പ്രവര്‍ത്തിച്ചില്ലെങ്കില്‍ പാസ് കോഡ് നല്‍കി അണ്‍ലോക്ക് ചെയ്യുകയുമാവാം.
 

Latest News