Saturday , April   20, 2019
Saturday , April   20, 2019

ഇളംപ്രതിഭകൾ പീലി വിടർത്തിയ  സർഗ സമാഹാരം

ജിസാൻ ആർട് ലവേഴ്‌സ് അസോസിയേഷൻ (ജല) സംഘടിപ്പിച്ച ബാലോൽസവത്തിന്റെ ഭാഗമായി കുട്ടികൾ തയാറാക്കി, കുട്ടികളുടെ കഥ/കവിത/ ചിത്രങ്ങൾ എന്നിവയുൾപ്പെടുത്തിയ കൈയെഴുത്ത് പ്രസിദ്ധീകരണമായ 'മാമ്പൂക്കൾ' കെട്ടിലും മട്ടിലുമെന്ന പോലെ രചനാഗുണം കൊണ്ടും ഉന്നത നിലവാരം പുലർത്തി. കുട്ടികൾക്കായി സംഘടിപ്പിച്ച മൽസരങ്ങളിൽ വിജയിച്ച, തെരഞ്ഞെടുക്കപ്പെട്ട രചനകളാണ് കുട്ടികളുടെ ഭാവനയിൽ നിരവധി താളുകളും മികച്ച കവറുമായി പുറത്തിറക്കിയത്. പെയിന്റിംഗ് മൽസര വിജയികളുടെ കൊളാഷുകളും പെൻസിൽ ഡ്രോയിംഗുകളും പ്രസിദ്ധീകരണത്തിന്റെ മാറ്റ് കൂട്ടി. എക്കാലത്തേക്കും ഒരോർമപ്പുസ്തകം പോലെ സൂക്ഷിച്ചുവെക്കാവുന്ന വിധമാണ് മാമ്പൂക്കൾ തയാറാക്കിയിട്ടുള്ളത്. സലീന മുസാഫിർ പ്രകാശനം നിർവ്വഹിച്ചു. 


അയാൻ നവാസ് ഷാ, അൻഹ മെഹ്‌റിൻ, ഫാത്തിമത്ത് സുഹ, ഖദീജ താഹ, ശ്രീലക്ഷ്മി, മെഹ്‌റിൻ ഷെമീർ, ആയിഷ റിഫ, മറിയം ഇല്യാസ് എന്നീ കുട്ടികളാണ് മാമ്പൂക്കളുടെ പത്രാധിപ സമിതിയിൽ പ്രവർത്തിച്ചത്. കൂട്ടായ ഇവരുടെ അധ്വാന ഫലമായാണ് ഇത്രും നിലവാരമുള്ള പ്രസിദ്ധീകരണമായി മാമ്പൂക്കളെ മാറ്റിയെടുക്കാനായത്. അയാൻ നവാസ് ഷാ, ഫ്രണ്ട് കവറും ഫാത്തിമത്ത് സുഹ ബാക്ക് കവറും സജ്ജീകരിച്ചു. 
ആയിഷ അബ്ദുൽ അസീസ്, അദ്രിമ എസ്.ലാൽ, ഖദീജ താഹ, ആയിഷ റിഫ, സൈറ ഫാത്തിം ജഹാംഗീർ, സാമിയ, അൽന ബിജു എന്നിവരുടെ സമ്മാനാർഹമായ രചനകൾ. 'പ്രകൃതി' 'നഗരക്കാഴ്ചകൾ' എന്നിവ പ്രമേയമാക്കി 
ഫാത്തിമ റിദ, ജെനീലിയ സൂസൻ സുനിൽ, ഹൃദയ് ദേവദത്തൻ, ദേവികാ ദീപകുമാർ, ഫാത്തിമ ജന്ന, ഐസ ഷാഹിന, സാമിയ, ഹാദി ഷാഹിൻ, അഭിഷേക് കൃഷ്ണ, ഹന ഫാത്തിമ, ആൽബിൻ ബിജു, ഒബേദ് ഷിബു, രോഹിത് ഹരി, സാമിൽ, അദ്രിമ ലാൽ, കാശിനാഥ് സുരേഷ് കുമാർ, ആസിൽ അബ്ദുൽ കലാം, മിൻഹ ഷെമീർ, മുഹമ്മദ് റദിൻ റഊഫ്, മുഹമ്മദ് ബിൻ സാദിഖ്, അസിം മൻസൂർ, മുഹമ്മദ് അഷ്ഫാഖ്, ഫായിസ് എസ്, ജോന്നത്ത് ഫിലിപ്പ്, ആയിഷ ജുമാന, ഷാമിൽ അബ്ദുൽ നാസർ, ഫാത്തിമ മിൻഹ, ഫാത്തിമ റിഫ, ഷാദ് പി, ആയിഷ അബ്ദുൽ അസീസ്, റിസ ഷാഹിൻ, അയാൻ നവാസ് ഷാ, അൻഹ മെഹ്‌റിൻ, ഫാത്തിമത്ത് സുഹ, ഖദീജ താഹ, ശ്രീലക്ഷ്മി, മെഹ്‌റിൻ ഷെമീർ, ആയിഷ റിഫ, മറിയം ഇല്യാസ് എന്നിവർ വരച്ച ചിത്രങ്ങളും മാമ്പൂക്കളുടെ ചാരുത വർധിപ്പിച്ചു.  


എല്ലാ വർഷവും ഇത്തരത്തിലുള്ള ബാല പ്രസിദ്ധീകരണം പുറത്തിറക്കാനുള്ള പദ്ധതിയുണ്ടെന്ന് 'ജല' ബാലവിഭാഗം സാരഥികൾ അറിയിച്ചു. 

Latest News