Saturday , April   20, 2019
Saturday , April   20, 2019

നയാഗ്ര സുന്ദരമായ വെള്ളച്ചാട്ടം 

അമേരിക്കയുടേയും കാനഡയുടേയും അതിർത്തിയിൽ കിടക്കുന്ന നയാഗ്ര നദിയിലെ പടുകൂറ്റൻ വെള്ളച്ചാട്ടമാണ് നയാഗ്ര വെള്ളച്ചാട്ടം. അമേരിക്കൻ ഫാൾസ്, ബ്രൈഡൽ വെയ്ൽ ഫാൾസ്, കനേഡിയൻ ഹോഴ്‌സ് ഷൂ ഫാൾസ് എന്നീ മൂന്നു വെള്ളച്ചാട്ടങ്ങൾ ഒരുമിച്ച് ചേർന്നാണ് നയാഗ്ര രൂപം കൊള്ളുന്നത്.  അമേരിക്കൻ ഫാൾസിനോട് ചേർന്നു കിടക്കുന്ന ബ്രൈഡൽ വെയ്ൽ ഫാൾസ് ഒറ്റ നോട്ടത്തിൽ അമേരിക്കൻ ഫാൾസിന്റെ തന്നെ ഭാഗമാണെന്നു തോന്നുമെങ്കിലും വേറെയാണ്. ബ്രൈഡൽ വെയ്ൽ ഫാൾസിന് ആ പേരു വന്നത് അതിന്റെ രൂപത്തിൽ നിന്നാണ്.  അമേരിക്കയിൽ നിന്നും കാനഡയിലേക്കു പതിക്കുന്നതിനാൽ കാനഡയിൽ നിന്നുമാണ് നയാഗ്രയുടെ ഭംഗി പൂർണമായും ആസ്വദിക്കാൻ കഴിയുക.


ലോകത്തിൽ ഏറ്റവും കൂടുതൽ വൈദ്യുതി ഉൽപാദിപ്പിക്കുന്ന ജലവൈദ്യുത പദ്ധതികളിൽ ഒന്നാണ് ഇവിടത്തെ ജലവൈദ്യുത പദ്ധതി. ലോകത്തെ ഏറ്റവും വലിപ്പമേറിയവയിൽ ഒന്നും സുന്ദരവുമായ വെള്ളച്ചാട്ടമാണ് നയാഗ്ര വെള്ളച്ചാട്ടം. രണ്ട് ലക്ഷത്തി ഇരുപത്തി ആയ്യായിരം ക്യൂബിക് മീറ്റർ വെള്ളമാണ് ഓരോ സെക്കൻറിലും നയാഗ്ര വെള്ളച്ചാട്ടത്തിൽ പതിക്കുന്നത്. നയാഗ്ര നദിക്ക് നടുക്കുള്ള ദ്വീപുകളുമായ ബന്ധിപ്പിക്കുന്ന പാലങ്ങൾ അതിലൂടെ യാത്ര വിസ്മയം തന്നെ.. 1900 ലാണ് ഈ പാലങ്ങൾ നിർമിച്ചത്. പാലങ്ങളുടെ നിർമാണത്തിന് വേണ്ടിയും അന്ന് വെള്ളച്ചാട്ടത്തിൻെറ അളവ് നിയന്ത്രിച്ചിരുന്നു. ലോക ടൂറിസം രംഗത്തെ ഏറ്റവും മികച്ച പത്ത് വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് നയാഗ്രാ വെള്ളച്ചാട്ടങ്ങൾ. കനേഡിയൻ ഭാഗത്തുള്ള വെള്ളച്ചാട്ടത്തിൽ ഏതാണ്ട് ഒരു കിലോമീറ്ററോളം വീതി വരും. അമേരിക്കൻ ഭാഗത്തുള്ള രണ്ടാമത്തെ വെള്ളച്ചാട്ടത്തിന്റെ വീതി നാനൂറ് മീറ്ററിനടുത്താണ്. ശൈത്യകാലത്തിന്റെയും  വേനൽക്കാലത്തിന്റെയും വിസ്മയം കാണാൻ ദിനേന ആയിരങ്ങളാണ് ലോകത്തെ വിവിധ രാജ്യങ്ങളിൽ നിന്നും നയാഗ്രയിലേക്ക് വരുന്നത്. കാനഡയുടെയും അമേരിക്കയുടെയും ഏറ്റവും വലിയ വിനോദ സഞ്ചാര വരുമാന മാർഗം കൂടിയാണ് ഈ പ്രദേശം.നയാഗ്ര നദിയിലൂടെ വെള്ളച്ചാട്ടത്തിന്റെ ഏറ്റവും അടുത്തേക്കുള്ള രണ്ട് മണിക്കൂർ ബോട്ട് യാത്രയാണ് സഞ്ചാരികൾക്ക് നൽകുന്ന നല്ല വിരുന്ന്.

Latest News