ഉത്തർപ്രദേശിലെ നോയിഡയിൽ നടന്ന 'ഇൻഡസ് ഫുഡ്' പ്രദർശനത്തിൽ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിനു കീഴിലെ സൗദി ഇന്ത്യൻ ബിസിനസ് നെറ്റ്വർക്കിന്റെ നേതൃത്വത്തിൽ 25 സൗദി പ്രതിനിധി സംഘം പങ്കെടുത്തു. വാണിജ്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ ട്രേഡ് പ്രൊമോഷൻ കൗൺസിൽ ഓഫ് ഇന്ത്യയാണ് പ്രദർശനം സംഘടിപ്പിച്ചത്.
ഇന്ത്യ സൗദി വ്യാപാരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എസ്.ഐ.ബി.എന്നിനെ പ്രതിനിധീകരിച്ച് ജനറൽ സെക്രട്ടറി ഗസൻഫർ അലി സാക്കി ടി.പി.സി.ഐയുമായി ധാരണാപത്രം ഒപ്പുവെച്ചു.
ഫുഡ് പ്രൊസസിംഗ് ഇൻഡസ്ട്രീസ് മന്ത്രി ഹർസിംറാത് കൗർ ഉദ്ഘാടനം ചെയ്ത പ്രദർശനത്തിൽ 80 രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുത്തിരുന്നു.