Friday , April   19, 2019
Friday , April   19, 2019

സംവിധായകന്‍ പ്രിയനന്ദനനെ മര്‍ദിച്ചു; ചാണകവെള്ളം തളിച്ചു

തൃശൂര്‍- പ്രശസ്ത സംവിധായകന്‍ പ്രിയനന്ദനനെ മര്‍ദിക്കുകയും ചാണകവെള്ളം തളിക്കുകയും ചെയ്തു. വല്ലച്ചിറയിലെ വീടിനു സമീപമാണ് സംഭവം. ചെവിക്ക് പരിക്കേറ്റ അദ്ദേഹം ചേര്‍പ്പ് ആശുപത്രിയില്‍ ചികിത്സ തേടി. ശബരിമല വിഷയത്തില്‍ പ്രിയനന്ദന്റെ ഫേസ് ബുക്ക് പോസ്റ്റ് വിവാദമായിരുന്നു. പിന്നീട് ഈ പോസ്റ്റ് പിന്‍വലിച്ചെങ്കിലും തന്റെ നിലപാടില്‍ മാറ്റമില്ലെന്നും വീട്ടില്‍ തന്നെയുണ്ട്, കൊല്ലാനാണെങ്കിലും വരാമെന്നും പുതിയ പോസ്റ്റിട്ടിരുന്നു.
ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സരോവറാണ് ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. മറ്റൊരള്‍ കൂടി ഉണ്ടായിരുന്നുവെന്ന് പ്രിയനന്ദനന്‍ പോലീസിനെ അറിയിച്ചു.
ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു.
അതേസമയം, ആക്രമണത്തില്‍ പങ്കില്ലെന്ന് ബി.ജെ.പി തൃശൂര്‍ ജില്ലാ കമ്മിറ്റി അറിയിച്ചു.

 

Latest News