Monday , February   18, 2019
Monday , February   18, 2019

കണ്ണൂരില്‍നിന്ന് ഗള്‍ഫിലേക്കുള്ള എയര്‍ ഇന്ത്യ നിരക്ക് കുറയും

തിരുവനന്തപുരം- കണ്ണൂരില്‍നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള നിരക്കുകള്‍ കുറയ്ക്കുമെന്ന് എയര്‍ ഇന്ത്യ സി.എം.ഡി പി.എസ്. ഖരോള  മുഖ്യമന്ത്രിയെ പിണറായി വിജയനെ അറിയിച്ചു. വടക്കേ ഇന്ത്യയിലെ പ്രമുഖ വിമാനത്താവളങ്ങളിലേക്ക് കൂടുതല്‍ ആഭ്യന്തര സര്‍വീസുകള്‍ വേനല്‍ക്കാല ഷെഡ്യൂളില്‍ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
എയര്‍ ഇന്ത്യാ എക്സ്പ്രസ് കണ്ണൂരില്‍നിന്ന് മൂന്നു രാജ്യങ്ങളിലേക്ക് കൂടി മാര്‍ച്ചോടെ സര്‍വീസ് ആരംഭിക്കുമെന്ന് സി.ഇ.ഒ കെ. ശ്യാംസുന്ദര്‍ യോഗത്തില്‍ അറിയിച്ചു. ബഹ്റൈന്‍, കുവൈത്ത്, മസ്‌ക്കറ്റ് എന്നിവിടങ്ങളിലേക്കാണ് പുതിയ സര്‍വീസുകള്‍. നിലവില്‍ ഷാര്‍ജ, അബുദാബി, റിയാദ്, ദോഹ എന്നിവിടങ്ങളിലേക്ക് എയര്‍ ഇന്ത്യാ എക്സ്പ്രസ് സര്‍വീസ് നടത്തുന്നുണ്ട്. തിരുവനന്തപുരം- കണ്ണൂര്‍ സര്‍വീസിനുള്ള സാധ്യത പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്‍ഡിഗോ എയര്‍ലൈന്‍സ് കണ്ണൂരില്‍ നിന്ന് ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ, ഹൂബ്ളി, ഗോവ എന്നിവിടങ്ങളിലേക്ക് ഈ മാസം 25ന് സര്‍വീസ് ആരംഭിക്കുമെന്ന് കമ്പനി പ്രതിനിധികള്‍ അറിയിച്ചു. കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള സര്‍വീസ് മാര്‍ച്ച് അവസാനം ആരംഭിക്കും. ദോഹ, കുവൈത്ത് എന്നിവിടങ്ങളിലേക്ക് മാര്‍ച്ചിലും രണ്ടു മാസങ്ങള്‍ക്കുള്ളില്‍ ജിദ്ദ, ദമാം എന്നിവിടങ്ങളിലേക്കും സര്‍വീസ് ആരംഭിക്കുന്നത് പരിഗണനയിലുണ്ട്.
കണ്ണൂരില്‍നിന്ന് ബംഗളൂരു, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലേക്കും മസ്‌ക്കറ്റിലേക്കും സര്‍വീസ് ആരംഭിക്കുമെന്ന് ഗോ എയര്‍ അധികൃതര്‍ അറിയിച്ചു. സ്പൈസ് ജെറ്റ് അധികൃതര്‍ കണ്ണൂരില്‍നിന്ന് ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കുമെന്നും അറിയിച്ചു.
കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കുമെന്ന് വിദേശ വിമാനക്കമ്പനികളുടെ പ്രതിനിധികളും  പറഞ്ഞു.

 

Latest News