Wednesday , April   24, 2019
Wednesday , April   24, 2019

കൊച്ചിയെ ഇളക്കിമറിക്കാന്‍ പ്രണയ ദിനത്തില്‍  സണ്ണി ലിയോണ്‍ വീണ്ടുമെത്തുന്നു

ബോളിവുഡ് താരം സണ്ണി ലിയോണിന്റെ ആരാധക പ്രവാഹം കണ്ട് ഏവരും ഞെട്ടിയത് കൊച്ചിയിലാണ്. ഒരു ഉദ്ഘാടനത്തിന് വന്ന താരത്തെ കണ്ട് ആയിരങ്ങളാണ് ഒഴുകിയെത്തിയത്. ദേശീയ തലത്തില്‍ വരെ ആ ജനപ്രവാഹത്തിന് സ്ഥാനം ലഭിച്ചു. ഇപ്പോഴിതാ സണ്ണി ലിയോണ്‍ വീണ്ടും കൊച്ചിയില്‍ വരുകയാണ്. അതും വാലന്റൈന്‍സ് ദിവസത്തില്‍. എം.ജെ ഇന്‍ഫ്രാസ്ട്രക്ചര്‍, നക്ഷത്ര എന്‍ര്‍ടെയിന്‍മെന്റ്‌സ് എന്നിവ സംയുക്തമായി അവതരിപ്പിക്കുന്ന 'വാലന്റൈന്‍സ് നൈറ്റ് 2019'ലാണ് സണ്ണി പങ്കെടുക്കുന്നത്. സണ്ണിക്ക് പുറമെ ഗായിക മഞ്ജരിയും വയലിനിസ്റ്റ് ശബരീഷും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. ഗായിക തുളസി കുമാറും പ്രശസ്ത ഡാന്‍സ് ഗ്രൂപ്പായ എം.ജെ ഫൈവും സണ്ണിയുടെ കൂടെ കൊച്ചിയിലെത്തുന്നുണ്ട്. അങ്കമാലി അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ഫെബ്രുവരി 14ന് വൈകീട്ട് 6 മണിക്കാണ് പരിപാടി ആരംഭിക്കുന്നത്. പരിപാടിയുടെ ടിക്കറ്റുകള്‍ വില്‍പ്പന തുടങ്ങി. ഓണ്‍ലൈനിലും പ്രത്യേക ഔട്ട്‌ലെറ്റുകളിലും ടിക്കറ്റുകള്‍ ലഭ്യമാകും. ഗോള്‍ഡ്1000, ഡയമണ്ട്3500, പ്ലാറ്റിനം5000 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍ ജി.എസ്.ടി നിരക്കുകൂടി ചേര്‍ന്ന് ടിക്കറ്റിന് വീണ്ടും വര്‍ധനയുണ്ടാകും.