Wednesday , April   24, 2019
Wednesday , April   24, 2019

ചാമ്പ്യന്മാര്‍ കടന്നു കൂടി

ഓസ്‌ട്രേലിയ 0-ഉസ്‌ബെക്കിസ്ഥാന്‍ 0
(ഷൂട്ടൗട്ട്: 4-2)

ഉസ്‌ബെക്കിസ്ഥാനെ ഷൂട്ടൗട്ടില്‍ കീഴടക്കി നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ ഏഷ്യന്‍ കപ്പ് ഫുട്‌ബോളിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും ഓസ്‌ട്രേലിയ ആധിപത്യം പുലര്‍ത്തിയെങ്കിലും അവര്‍ക്ക് സ്‌കോര്‍ ചെയ്യാനായില്ല. ഷൂട്ടൗട്ടില്‍ ഗോള്‍കീപ്പര്‍ മാറ്റ് റയാന്‍ രണ്ട് പെനാല്‍ട്ടി കിക്കുകള്‍ രക്ഷിച്ചതോടെയാണ് ഓസ്‌ട്രേലിയ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നുകൂടിയത്. ഇസ്‌ലോം തുഖ്താഖുജായേവിന്റെയും മരാറ്റ് ബിക്മയേവിന്റെയും കിക്കുകളാണ് ഓസ്‌ട്രേലിയന്‍ ഗോളി രക്ഷിച്ചത്. നിര്‍ണായകമായ നാലാമത്തെ കിക്ക് മാത്യു ലെക്കി ലക്ഷ്യത്തിലെത്തിച്ചു. യു.എ.ഇയോ കിര്‍ഗിസ്ഥാനോ ആയിരിക്കും ഓസ്‌ട്രേലിയയുടെ ക്വാര്‍ട്ടര്‍ എതിരാളികള്‍.