Monday , February   18, 2019
Monday , February   18, 2019

പാലക്കാട്ട് എ.ടി.എം തകര്‍ത്ത് കവര്‍ച്ചക്ക് ശ്രമം

പാലക്കാട് - സിന്‍ഡിക്കേറ്റ് ബാങ്കിന്റെ പാലക്കാട് പുത്തൂര്‍ ശാഖയിലെ എ.ടി.എമ്മില്‍ കവര്‍ച്ചാ ശ്രമം. വിക്ടോറിയ കോളേജില്‍നിന്നും മലമ്പുഴയിലേക്ക് പോകുന്ന നൂറടി റോഡിലെ കെട്ടിടത്തിലാണ് ബാങ്കും എ.ടി.എമ്മും പ്രവര്‍ത്തിക്കുന്നത്. ശനിയാഴ്ച രാത്രി ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് എ.ടി.എം കിയോസ്‌കിനുള്ളില്‍ കടന്ന് മെഷീന്‍ തകര്‍ക്കാന്‍ ശ്രമിച്ചത്. 12 മണിയോടെ ആരംഭിച്ച ശ്രമം അര മണിക്കൂറിനു ശേഷം ഉപേക്ഷിച്ച് ഇവര്‍ കടന്നുകളഞ്ഞു.
ഞായറാഴ്ച രാവിലെ പണമെടുക്കാനെത്തിയവരാണ് ബാങ്ക് അധികൃതരെ അറിയിച്ചത്. സംഭവമറിഞ്ഞ് പോലീസും സ്ഥലത്തെത്തി. സി.സി. ടി.വി ദൃശ്യം പരിശോധിച്ചതില്‍ മൂന്നുപേര്‍ എ.ടി.എമ്മില്‍ കടന്ന് മെഷീന്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നത് കണ്ടെത്തിയിട്ടുണ്ട്. ഇവരില്‍ ഒരാളുടെ മുഖം വ്യക്തമാണ്. ഡിവൈ.എസ്.പി ജി.ഡി. വിജയകുമാര്‍, നോര്‍ത്ത് സി.ഐ സി. അലവി, എസ്.ഐ രാജേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. പോലീസെത്തിയത്. വിരലടയാള വിദഗ്ധര്‍ സ്ഥലത്ത് പരിശോധന നടത്തി.


പാലക്കാട്ട് കവര്‍ച്ചാശ്രമം നടന്ന എ.ടി.എം കിയോസ്‌കില്‍ വിരലടയാള വിദഗ്ധര്‍ പരിശോധന നടത്തുന്നു.
--------------------

 

Latest News